Foto

മലങ്കര കത്തോലിക്ക സഭയുടെ 91-ാം പുനരൈക്യ വാര്‍ഷിക പൊതുസമ്മേളനം  സമാപിച്ചു.

മലങ്കര കത്തോലിക്ക സഭയുടെ 91-ാം പുനരൈക്യ വാര്‍ഷിക പൊതുസമ്മേളനം  സമാപിച്ചു.

തിരുവനന്തപുരം: മണ്ണന്തല സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മലങ്കര കത്തോലിക ഇടവയില്‍ വച്ചായിരുന്നു  91-ാം പുനരൈക്യ വാര്‍ഷിക പൊതുസമ്മേളനം നടന്നത്. കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കതോലിക്കാ ബാവ അധ്യക്ഷത യോഗം മാര്‍ത്തോമാ സഭാ സഫ്രഗന്‍ മെത്രാപ്പോലീത്ത ബിഷപ് ജോസഫ് മാര്‍ ബര്‍ണബാസ് ഉദ്ഘാടനം ചെയ്തു.ആര്‍ച്ചുബിഷപ് സൂസൈപാക്യം ഡോ സുസൈപാക്യം മുഖ്യ സന്ദേശം നല്കി .സമ്മേളനത്തില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി , ആന്റണി രാജു, ജി.ആര്‍ അനില്‍ , ആര്‍ച്ചുബിഷപ് സൂസൈപാക്യം, സി.എസ്.ഐ സഭാ മോഡറേറ്റര്‍ ബിഷപ് ധര്‍മ്മരാജ് റസാലം,പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ശ്രീ ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോക്ടര്‍ വി. പി. സുഹൈബ് മൗലവി ,ഡോ. ശശി തരൂര്‍ എം.പി., കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ,  വി കെ പ്രശാന്ത് എം.എല്‍.എ, സീറോ മലബാര്‍ സഭാ പ്രതിനിധി ഫാ. ജോസഫ് കീപ്രത് ഛഎങ, മലങ്കര ഓര്‍ത്തഡോക്സ് സഭാ പ്രതിനിധി ഫാ. ജോസഫ് സാമുവല്‍ കറുകയില്‍ കോറെപ്പിസ്‌കോപ്പ, മണ്ണന്തല വാര്‍ഡ് കൗണ്‍സിലര്‍ വനജ രാജേന്ദ്രന്‍,  ജോണ്‍സണ്‍ ജോസഫ്, മോണ്‍.  മാത്യു മനക്കരകാവില്‍ കോറെപ്പിസ്‌കോപ്പ, മോണ്‍. വര്‍ക്കി ആറ്റുപുറത്ത് , ജനറല്‍ കണ്‍വീനര്‍ ഫാ. നെല്‍സണ്‍ വലിയ വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. പോസ്റ്റല്‍ വകുപ്പ് പ്രസിദ്ധീകരിക്കുന്ന സ്റ്റാമ്പ് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവാ പ്രകാശനം ചെയ്തു.
 

Foto

Comments

leave a reply

Related News