Foto

കുട്ടികള്‍ക്ക് കൊവാക്‌സീന്‍


കുട്ടികള്‍ക്ക് കൊവാക്‌സീന്‍
രണ്ട് വയസ് കഴിഞ്ഞ കുട്ടികള്‍ക്ക് 
കുത്തിവയ്പ്പ് നല്‍കാമെന്ന് ഡിജിസിഐ


ഡല്‍ഹി: രാജ്യത്ത് രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കൊവാക്‌സീന്‍ കുത്തിവയ്പ്പ് നല്‍കാന്‍ അനുമതി. ഡിസിജഐയാണ് കുട്ടികള്‍ക്ക് കൊവാക്‌സീന്‍ നല്‍കാന്‍ അനുമതി നല്‍കിയത്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്‌സീനാണ് കൊവാക്‌സീന്‍. നേരത്തെ പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൈഡസ് കാഡില്ലയുടെ വാക്‌സീന്‍ നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. 
ഇതിനിടെ പ്രതിരോധശേഷി കുറഞ്ഞവര്‍ വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ സമിതിയുടെ യോഗം കഴിഞ്ഞയാഴ്ച്ച നടന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ നിര്‍ദേശം. പ്രതിരോധശേഷി കുറഞ്ഞവരുടെ ശരീരം ഒരു പക്ഷെ രണ്ട് ഡോസ് വാക്‌സീനോട് പ്രതികരിച്ചേക്കില്ല. അതുകൊണ്ട് മൂന്നാമത് ഒരു ഡോസ് കൂടി സ്വീകരിക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം.മുഴുവന്‍ ജനങ്ങള്‍ക്കും രണ്ട് ഡോസ് വാക്‌സീന്‍ നല്‍കിയ ശേഷം മാത്രമേ മൂന്നമത്തേത് നല്‍കി തുടങ്ങേണ്ടതുള്ളു എന്നും ഈ നിര്‍ദേശത്തിലുണ്ട്. 

Foto

Comments

leave a reply

Related News