Foto

വംശീയ പീഡനക്കേസില്‍ 137 മില്യന്‍ ഡോളര്‍ പിഴ ഏറ്റുവാങ്ങി ടെസ്ല കമ്പനി


വംശീയ പീഡനക്കേസില്‍
137 മില്യന്‍ ഡോളര്‍ പിഴ
ഏറ്റുവാങ്ങി ടെസ്ല കമ്പനി  

ലോകം മാറ്റത്തിന്റെ പാതയിലാണെങ്കിലും ടെസ്ലയില്‍ വര്‍ണ്ണ വിവേചനമെന്ന് കോടതി  

തൊഴിലാളിയെ വംശീയമായി പീഡിപ്പിച്ച കേസില്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്ല കമ്പനിക്ക് 137 മില്യന്‍ ഡോളര്‍ പിഴ ചുമത്തി സാന്‍ ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതി. അഞ്ച് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് വിധി.'ലോകം മാറ്റത്തിന്റെ പാതയിലാണെങ്കിലും വര്‍ണ്ണ വിവേചനം നിലനില്‍ക്കുന്നു. ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിച്ച് വാഹന രംഗത്ത് വിപ്ലവം സൃഷ്ടിച്ച ടെസ്ലയുടെ പ്രവൃത്തി ലജ്ജാവഹമാണ് '- കോടതി പറഞ്ഞു.2015 മുതല്‍ 2016 വരെ ടെസ്ലയുടെ നിര്‍മ്മാണശാലയില്‍ ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്ത ഓവന്‍ ഡയസായിരുന്നു പരാതിക്കാരന്‍.

കറുത്ത വര്‍ഗ്ഗക്കാരോട് കമ്പനിയുടെ നിര്‍മ്മാണശാലകളില്‍ ഉള്‍പ്പെടെ വര്‍ണ്ണവിവേചനം നിലനില്‍ക്കുന്നുവെന്നും ടെസ്ലയുടെ ഫ്രീമോണ്ടിലുള്ള ഫാക്ടറിയില്‍ കറുത്ത വര്‍ഗ്ഗക്കാരോട് ഇത്തരത്തില്‍ വലിയ രീതിയിലുള്ള വേര്‍തിരിവാണ് മറ്റ് തൊഴിലാളികള്‍ കാണിക്കുന്നതെന്നും ഓവന്‍ ഡയാസ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കോടതി സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിക്കുകയും ഓവന്‍ ഡയാസിന്റെ ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു.

കമ്പനിയുടെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ നിത്യവും ഇത്തരത്തില്‍ കറുത്ത വര്‍ഗ്ഗക്കാരോട് വംശീയ വിവേചനം കാണിക്കുന്നു എന്ന് കോടതി കണ്ടെത്തി. ഇവരോട് ആഫ്രിക്കയിലേയ്ക്ക് തിരികെ പോകാനും മറ്റ് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. കറുത്ത വര്‍ഗ്ഗക്കാരോട് ടെസ്ലയ്ക്കുള്ള വര്‍ണ്ണ വിവേചനം ഇതിലൂടെ പുറത്തു വന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു.

ഓവന്റെ പരാതിയില്‍ ടെസ്ല ആദ്യം പ്രതികരിച്ചില്ലെങ്കിലും കോടതി നടപടിയെ തുടര്‍ന്ന് കമ്പനി പ്രതികരണവുമായി രംഗത്തെത്തി. പരാതിക്കാരന്റെ ആരോപണം ശരിവെച്ചിരിക്കുകയാണ് ടെസ്ല. 2015 മുതല്‍ 2016 വരെ  ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. കമ്പനിയുടെ 10 ശതമാനം സംവരണവും കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി നീക്കിവെച്ചിട്ടുണ്ടെന്നാണ് അവകാശ വാദം. തൊഴിലാളികളുടെ പരാതികള്‍ ഉടനടി പരിഹരിക്കാന്‍ കമ്പനിയില്‍ പ്രത്യേക തൊഴിലാളി സൗഹൃദ ടീമിനെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ടെസ്ല അറിയിച്ചു.

ബാബു കദളിക്കാട്

 

Video Courtesy :Mercury News

Comments

leave a reply