Foto

കാനഡയിൽ ദേവാലയങ്ങൾക്കു നേരെ ആക്രമണം

കാനഡയിൽ ദേവാലയങ്ങൾക്കു നേരെ ആക്രമണം

വാൻകൂവർ : കാനഡയിൽ ക്രിസ്തീയ ദേവാലയങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെടുന്നു. ജൂൺ മാസത്തിൽ 13 ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടതായി കനേഡിയൻ പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ജൂലൈ 19ന് സുറെയിലുള്ള ഒരു കോപ്റ്റിക് ദേവാലയവും അക്രമണത്തിനിരയായി. ഇതോടെ ആക്രമിക്കപ്പെട്ട ദേവാലയങ്ങളുടെ മൊത്തം എണ്ണം 21 ആയി.
    
റസിഡൻഷ്യൽ സ്‌കൂളുകളിൽ പഠിച്ചിരുന്ന കുട്ടികളുടെ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ക്രൈസ്തവ  ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നത്. ഈ മാസമാദ്യം വാൻകൂവർ അതിരൂപത പുറപ്പെടുവിച്ച പ്രസ്താവനയിൽ പരസ്പരമുള്ള സംഭാഷണത്തിലൂടെ ഏത് പ്രശ്‌നവും പരിഹരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Comments

leave a reply

Related News