Foto

എല്ലാ രാജ്യസ്നേഹികളുടെയും ദുഖം: കെസിബിസി


എല്ലാ രാജ്യസ്നേഹികളുടെയും ദുഖം: കെസിബിസി

കൊച്ചി: ഭാരതത്തിന്റെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും മറ്റു സൈനികരും ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു മരിച്ച സംഭവം എല്ലാ രാജ്യസ്നേഹികളെയും അതീവ ദുഖത്തിലാഴ്ത്തുന്നതെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ധീരതയോടും സമര്‍പ്പണ മനോഭാവത്തോടും കൂടി സൈനികസേവനം നിര്‍വഹിച്ച ദേശസ്നേഹിയായ സൈനികമേധാവിയാണു ബിപിന്‍ റാവത്ത്.
രാജ്യത്തിന്റെ സൈനികരംഗത്തു നവീനമായ ആശയങ്ങളും കാലോചിതമായ പരിഷ്‌കാരങ്ങളും നടപ്പാക്കിയതിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. രാജ്യത്തിനു തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തിലൂടെ ഉണ്ടായിട്ടുള്ളത്. സംയുക്ത സൈനിക മേധാവിയുടെയും ഭാര്യയുടെയും സൈനികരുടെയും മരണത്തില്‍ കേരള കത്തോലിക്കാ സഭ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പ്രസ്താവനയില്‍ പറഞ്ഞു.


 

Foto

Comments

leave a reply

Related News