Foto

കോട്ടയം അതിരൂപതയിലെ സമുദായ സംഘടനാഭാരവാഹികളുടെ   അതിരൂപതാതല നേതൃസംഗമം സംഘടിപ്പിച്ചു

 

കോട്ടയം  അതിരൂപതയിലെ സമുദായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ അതിരൂപതാ ഭാരവാഹികളുടെ സംയുക്ത നേതൃസംഗമം  കോട്ടയം ബിഷപ്‌സ് ഹൗസിൽ സംഘടിപ്പിച്ചു. അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ സംഗമം ഉദ്ഘാടനം ചെയ്തു.  അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചർച്ചകൾക്കു നേതൃത്വം നല്കി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ, കെ.സി.വൈ.എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു. മൂന്നു സംഘടനകളുടേയും അതിരൂപതാ എക്‌സിക്യൂട്ടീവ് അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു. പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവിപ്രവർത്തനങ്ങൾക്കു രൂപം നല്കുകയും ചെയ്തു.

ഫോട്ടോ : കോട്ടയം  അതിരൂപതയിലെ സമുദായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ അതിരൂപതാ ഭാരവാഹികളുടെ സംയുക്ത നേതൃസംഗമം  അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്യുന്നു.

Comments

leave a reply

Related News