Foto

ലഹരിവിരുദ്ധ പോരാട്ടത്തില്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ: മാർ തോമസ് തറയിൽ

യുവതലമുറയെ നശിപ്പിക്കുന്ന ലഹരിവിപത്തിനെതിരേ കേരളജന ഒറ്റക്കെട്ടായി അണിചേരണമെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. ചങ്ങനാശേരി അതിരൂപത ആത്മതാ കേന്ദ്രം, കെസിബിസി മദ്യവിരുദ്ധസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ സെൻ്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂ‌ൾ ജംഗ്ഷനിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണവും ഒപ്പുശേഖരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. ലഹരിക്കെതിരേ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് എല്ലാ സഹകരണവും നൽകണമെന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു.

വിനു ജോബ് എംഎൽഎ സന്ദേശം നൽകി. ആത്മതാ കേന്ദ്രം ഡയറക്ട‌ർ ഫാ.ജോസഫ് ചോരേട്ട് ചാമക്കാല, കത്തീഡ്രൽ വികാരി ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ, യുവദീപ്‌തി-എ സ്എംവൈഎം ഡയറക്‌ടർ ഫാ.സാവ്യോ മാനാട്ട്, നഗരസഭാ ചെയർമാൻ ജോമി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലാലിമ്മ ടോമി, ഡിവൈഎസ്‌പി അഷാദ്. എസ്, എക്സൈസ് ഇൻസ്പെക്ട‌ർ ജി.ആർ.ആദർശ്, സെൻ്റ് ജോസഫ്‌സ് സ്‌കൂൾ പ്രിൻസിപ്പൽ ജയ് കെ.ജോർജ്, ഹെഡ്മിസ്ട്രസ് സീന ജോസഫ്, കെസിബിസി മദ്യവിരുദ്ധസമിതി അതിരൂപതാ പ്രസിഡൻ്റ് റാംസെ മെതിക്കളം, സണ്ണി തച്ചിലേട്ട്, തോമസുകുട്ടി മണക്കുന്നേൽ, ബേബിച്ചൻ പുത്തൻപറമ്പിൽ, കെ.പി.മാത്യു, സണ്ണിച്ചൻ ജോസഫ്, മേരിക്കുട്ടി പാറക്കടവിൽ, ജമിനി ജോസഫ് എന്നിവർ പ്രസംഗിച്ചു.

Comments

leave a reply

Related News