എൻ.ഐ.ടി.യിൽ (ട്രിച്ചി) എം.എ. ഇംഗ്ലീഷ്
തിരുച്ചിറപ്പള്ളിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പ്, 2022-23- അധ്യയന വർഷത്തിൽ നടത്തുന്ന, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ എം.എ. പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ആദ്യഘട്ടത്തിൽ,പ്രവേശനപരീക്ഷ ഉണ്ടാകും. ഇത്, 2022 ജൂൺ ആദ്യവാരം നടത്തും. എന്നാൽ ഗേറ്റ് യോഗ്യത നേടിയവരെ ഈ പ്രവേശന പരീക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഗേറ്റ് യോഗ്യതയുള്ളവരും ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.അപേക്ഷ സമർപ്പിക്കാൻ , മേയ് 17 വരെ അവസരമുണ്ട്.അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും മേയ് 23നെങ്കിലും തിരുച്ചിറപ്പിള്ളി എൻ.ഐ.ടി.യിലെത്തണം.
രണ്ടാംഘട്ടത്തിൽ നടക്കുന്ന അഭിമുഖത്തിന്റെ കൂടി അടിസ്ഥാ
നത്തിലായിരിക്കും, അന്തിമ പ്രവേശനം
ആർക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകർ ഇംഗ്ലീഷ് ലിറ്ററേച്ചർ/ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് (ഇ.എൽ.ടി.)/ലിംഗ്വിസ്റ്റിക്സ് എന്നിവയിലൊന്നിലെ ബി.എ. ബിരുദധാരികളാകണം. 60 ശതമാനം മാർക്ക് അഥവാ സി.ജി.പി.എ. 6.5 വേണം. പട്ടികജാതി/പട്ടിക വർഗ്ഗ/ ഭിന്നശേഷിക്കാർക്ക് 55% മാർക്കോ സി.ജി.പി.എ. 6.0 വേണം.യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട വിലാസം
ചെയർപേഴ്സൺ (പി.ജി.അഡ്മിഷൻ),
ഓഫീസ് ഓഫ് ദി ഡീൻ (അക്കാദമിക്), നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി,
തിരുച്ചിറപ്പള്ളി, തമിഴ്നാട് - 620015
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
Dr.Daison Panengaden
Comments