ഇഫ്ളു (EFLU) വിൽ ടീച്ചിങ് ഓഫ് ഇംഗ്ലീഷ് പി.ജി. സർട്ടിഫിക്കറ്റ് പ്രോഗ്രാം
ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ലൂ) നടത്തുന്ന ഒരു വർഷത്തെ പി.ജി. സർട്ടിഫിക്കറ്റ് ഇൻ ദി ടീച്ചിങ് ഓഫ് ഇംഗ്ലീഷ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.വിദൂരപഠന രീതിയിൽ ആണ് പഠന ക്രമീകരണം.
മിനിമം യോഗ്യത
അപേക്ഷാർഥിക്ക് ഇംഗ്ലീഷിലോ താഴെക്കാണുന്ന ഇംഗ്ലീഷ് അനുബന്ധ വിഷയങ്ങളിലൊന്നിൽ ബിരുദാനന്തര ബിരുദം വേണം.
1. ലിംഗ്വിസ്റ്റിക്സ്
2. എജ്യുക്കേഷൻ
3. മാസ് കമ്യൂണിക്കേഷൻ
4. സൈക്കോളജി
5.ക്രിട്ടിക്കൽ ഹ്യുമാനിറ്റീസ്
6. ലിബറൽ ആർട്സ്
കോഴ്സ്സ് പാഠ്യപദ്ധതി
താഴെ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളിലാണ്, പരിശീലനം.
1.ഫൊണറ്റിക്സ് ആൻഡ് സ്പോക്കൺ ഇംഗ്ലിഷ്
2. മെത്തേഡ്സ് ഓഫ് ടീച്ചിങ് ഇംഗ്ലീഷ്
3. ഇൻട്രൊഡക്ഷൻ ടു ലിംഗ്വിസ്റ്റിക്സ്
4. മോഡേൺ ഇംഗ്ലീഷ് ഗ്രാമർ ആൻഡ് യൂസേജ്
5. ഇൻറർപ്രട്ടേഷൻ ഓഫ് ലിറ്ററേച്ചർ
6. മെറ്റീരിയൽസ് ഫോർ ദ ടീച്ചിങ് ഓഫ് ഇംഗ്ലീഷ്
7. പ്രാക്ടീസ് ടീച്ചിങ്
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും;
https://www.efluuniversity.ac.in
അപേക്ഷാരീതി.
ഓൺലൈൻ ആയും ഓഫ് ലൈൻ ആയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓഫ് ലൈൻ ആയിട്ടാണ് സമർപ്പിക്കുന്നതെങ്കിൽ വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്ന അപേക്ഷ പ്രിൻ്റെടുത്ത് പൂരിപ്പിച്ചതിനു ശേഷം, രജിസ്‌റ്റേർഡ് തപാലിൽ താഴെക്കാണുന്ന വിലാസത്തിലയക്കണം. അപേക്ഷാ സമർപ്പണത്തിനുള്ള അവസാനതീയതി, ജൂലായ് 26 ആണ്.
വിലാസം
ദി ഡീൻ,
സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ,
ദി ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദരബാദ് - 500 007
ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,
സെൻ്റ്.തോമസ് കോളേജ്,
തൃശ്ശൂർ
Comments