തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോ മെഡിക്കൽ കോളേജുകളിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിലേയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 12 വരെ ഓൺലൈനായി അപേക്ഷ നൽകാനവസരമുണ്ട്.പൊതുവിഭാഗത്തിന് 400/- രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 200/- രൂപയുമാണ്, അപേക്ഷാഫീസ്.
നിബന്ധന
അപേക്ഷകർ സംസ്ഥാന ബോർഡുകൾ നടത്തുന്ന എസ്.എസ്.എൽ.സിയോ തത്തുല്ല്യ പരീക്ഷയോ 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. അപേക്ഷകർ,2024 ജനുവരി ഒന്നിന് 17 വയസ് പൂർത്തിയായവരും 33 വയസ്സിനു താഴെയുള്ളവരുമായിരിക്കണം. എന്നാൽ സർവ്വീസ് ക്വാട്ടയിലുള്ളവർക്ക് 48 വയസ് വരെ അപേക്ഷിക്കാനവസരമുണ്ട്.
തെരഞ്ഞെടുപ്പ്
യോഗ്യതാ പരീക്ഷയിൽ നേടിയ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ.ബി.എസ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം നടത്തുക.സർവ്വീസ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം യോഗ്യരായ അപേക്ഷകരുടെ, സർവ്വീസ് സീനിയോറിറ്റി മാത്രം അടിസ്ഥാനമാക്കിയായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
https://lbscentre.in/hompharmacert2024/index.aspx
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments