കെസിബിസി ബൈബിൾ കമ്മീഷൻ ഒരുക്കുന്ന ബൈബിൾ കറസ്പോൺൻസ് കോഴ്സിൻറെ കോണ്ടാക്ട് ക്ലാസും സർട്ടിഫിക്കറ്റ് വിതരണവും ഇന്ന് പിഒസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ നടന്നു.പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു.കോഴ്‌സിന് വളരെയേറെ സ്വീകാര്യതയാണുള്ളതെന്നും കാലഘട്ടത്തിന് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ.ഡോ.ജോജു കോക്കാട്ട് ക്ലാസുകൾ നയിച്ചു.ബൈബിൾ കറസ്പോൺൻസ് കോഴ്സ് സെക്രട്ടറി ശ്രീമതി അനു മൈക്കിൾ കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു.അമ്പതോളം പഠിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ


Comments