Foto

ജോജു നിങ്ങള്‍ ശരിയാണ്‌

പെട്രോൾ വില വർധന എല്ലാവരെയും ബാധിക്കുന്ന ദുരിതത്തിലാക്കുന്ന പ്രശ്നമാണ്. പക്ഷെ വഴിയിൽ അത്യാവശ്യത്തിനു പോകുന്നവന്റെ വണ്ടിയിലും നെഞ്ചിലും കല്ലെറിഞ്ഞാൽ വില കുറയുമോ? പിന്നെ എവിടെയാണ് സമരം ചെയ്യേണ്ടത്? എവിടെ പ്രതിഷേധിച്ചാലാണ് പെട്രോൾ വില കുറയുന്നത്? വില കുറയ്ക്കാനും കൂട്ടാനും അധികാരമുള്ളവരുടെ അടുത്ത് പോയി സമരം ചെയ്യണം. അല്ലാതെ സാധാരണക്കാരനെ തെരുവിൽ സംഘടിതമായി കയ്യേറ്റം ചെയ്യുന്നത് തെറ്റ്. കോണ്ഗ്രസ് ഇന്ന് എറണാകുളത്തു ചെയ്തത് അത്തരമൊന്നാണ്. ജോജു മാത്രമല്ല ആയിരക്കണക്കിന് മനുഷ്യർ റോഡിൽ വണ്ടിയിറക്കുന്നത് സർക്കാരുകളോടുള്ള സ്നേഹം കൊണ്ടല്ല. അവരവരുടെ നിരവധി ആവശ്യങ്ങൾക്കാണ്. സമരം ചെയ്താൽ ഗുണമുള്ള സ്ഥലത്ത് സമരം ചെയ്താൽ എല്ലാവർക്കും ഗുണമുണ്ടാകും.എറണാകുളം ഡിസിസി യുടെ പുതിയ നേതാവ് തെറ്റ് മറയ്ക്കാൻ വില കുറഞ്ഞ ആരോപണം ജോജുവിനെതിരെ ഉയർത്തുന്നത് മോശം പ്രവണതയാണ്.
നമുക്ക് ഒരുമിച്ചു സമരം ചെയ്യാം, റോഡിൽ വേണ്ട..
സമരത്തിന് വരാത്തവരെ കുറിച്ച് ഷിയാസ് പറഞ്ഞതുപോലെ ഉള്ള വർത്തമാനവും ഒഴിവാക്കുന്നതാണ് കോൺഗ്രെഡ്ഡ് പോലുള്ള രാഷ്ട്രിയ പ്രസ്ഥാനത്തിന്റെ സംസ്കാരത്തിന് ഭൂഷണം. നമ്മുടെ പക്ഷം ജയിക്കാൻ എന്തും പറയാമോ? വിഷയം പെട്രോൾ അല്ലെ? വേറെ ഒന്നുമല്ലല്ലോ

ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍
കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി

Foto

Comments

  • അശോകൻ.എ.എം
    01-11-2021 05:39 PM

    നിസഹായരായ ജനങ്ങളെ നടുറോഡിൽ ബന്ധിയാക്കിക്കൊണ്ടുള്ള സമരാഭാസങ്ങളോട് യോജിക്കാൻ കഴിയില്ല. സമരത്തിനെതിരെ വേറെ ആരും പ്രതികരിച്ചില്ലല്ലോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അറിയപ്പെടുന്ന ഒരു കലാകാരനോടുള്ള സമരക്കാരുടെ പ്രതികരണം കണ്ടതല്ലേ? സാധാരണക്കാരൻ പ്രതികരിച്ചിരുന്നെങ്കിൽ എങ്ങനെയായിരിക്കുമായിരുന്നു സമരക്കാരുടെ പ്രതികരണമെന്ന് ഊഹാക്കാവുന്നതേയുള്ളൂ.

leave a reply