അറിഞ്ഞിരിക്കണം:ജിമ്മുകളിലെ പെട്ടന്നുള്ള മരണം
ജോബി ബേബി,നഴ്‌സ്,കുവൈറ്റ്
ജിംനേഷ്യത്തിൽ വ്യായാമമുറകൾ ചെയ്യവെയാണ് പ്രശസ്ത കന്നഡ സിനിമാ നടൻ പുനീത് രാജ്‌കുമാർ 46ആം വയസ്സിൽ ഹൃദയാഘാതം മൂലം മരിക്കുന്നത്.എല്ലാവരെയും ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത വാർത്ത.ഇതിനെ തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ പുനീത് വർക്കൗട്ട് ചെയ്യുന്ന വീഡിയോകൾ പ്രത്യക്ഷ്യപ്പെട്ടു.അതിൽ വളരെ കഠിനമായ വ്യായാമ മുറകളാണ് താരം ചെയ്യുന്നത്.ജിംനേഷ്യത്തിൽ വർക്കൗട്ട് ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ആദ്യമായി പറയാനുള്ളത്,35വയസ്സിന് മുകളിലുള്ളവർ ജിമ്മിലുള്ള വർക്കൗട്ട് തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ച് അവർക്ക് പ്രമേഹം,രക്താതിസമ്മർദ്ദം അല്ലെങ്കിൽ കുടുംബാംഗങ്ങളിൽ ഹൃദ്രോഹം ഉള്ളവരാണെങ്കിൽ വിശദമായ ഒരു ഹൃദയപരിശോധന നടത്തേണ്ടതായിട്ടുണ്ട്.ഇ.സി.ജി,എക്കോ,ട്രെട്മിൽ ടെസ്റ്റ്,എന്നീ പരിശോധനകൾ പലപ്പോഴായി ആവശ്യമായി വരാറുണ്ട്.ഇപ്പോൾ സി.റ്റി.കൊറോണറി കാൽസ്യം സ്കോർ,ഹൃദ്രോഹം പ്രവചിക്കാനുള്ള ഫലപ്രദമായ ഒരു ടെസ്റ്റായി അംഗീകരിച്ചിട്ടുണ്ട്.എന്നാൽ അടിസ്ഥാനപരമായി ഇത്തരം ടെസ്റ്റുകളൊക്കെ നടത്തിയാലും അതികഠിനമായ വർക്ക് ഔട്ടിന് മുതിരുന്നത് ആശാസ്യമല്ല എന്ന് തന്നെ പറയേണ്ടി വരും.
ജിമ്മുകളിൽ പെട്ടന്നുള്ള മരണം സംഭവിക്കുന്നതിന്റെ പിന്നിൽ കണ്ടുപിടിക്കപ്പെടാത്ത ഹൃദ്രോഹമാണെന്ന് പൊതുവെ മനസ്സിലാക്കി വരുന്നു.നിത്യേനയുള്ള മിതമായ വ്യായാമം നമ്മുടെ ശാരീരികവും മനസ്സികാരോഗ്യത്തിനും മതിയാകും.മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത ചെറുപ്പക്കാർ മസ്സിൽസ് ഡെവലപ് ചെയ്യുന്നതിനും ബോടി ബിൽഡിംഗിനും ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യുന്നതിൽ തെറ്റില്ല.എന്നാൽ ഹൃദയസംരക്ഷണത്തിനു ഇതിന്റെ ആവശ്യമില്ല.
വ്യായാമത്തിന് ശേഷം ഈ പാനീയങ്ങള്‍ ഉപയോഗിക്കരുത്:-
വ്യായാമം ചെയ്യുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം വര്‍ദ്ധിച്ചു വരുകയാണ്.ജീവിതശൈലി രോഗങ്ങളും തൊഴില്‍ സാഹചര്യങ്ങളുമാണ് വ്യായാമം ചെയ്യാന്‍ ഭൂരിഭാഗം പേരെയും പ്രേരിപ്പിക്കുന്നത്.ശരീരം സംരക്ഷിക്കുന്നതിനൊപ്പം ആകാരവടിവിനായി ജിമ്മില്‍ പോകുന്നവരുടെ എണ്ണവും കൂടി വരുകയാണ്.ഇവരില്‍ പലവിധത്തിലുള്ള തെറ്റായ പ്രവണതകളും നിലനില്‍ക്കുന്നുണ്ട്.ഇതിലൊന്നാണ് വ്യായാമത്തിനു ശേഷം സോഫ്റ്റ് ഡ്രിങ്ക്‌സ്, കാര്‍ബോണേറ്റഡ് പാനിയങ്ങള്‍ എന്നിവ കുടിയ്ക്കുക എന്നത്.വ്യായാമത്തിനു ശേഷം സോഡ കുടിക്കുന്നവരില്‍ വൃക്ക സംബന്ധമായ രോഗങ്ങള്‍ പിടികൂടുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.കൂടിയ അളവില്‍ ഫ്രക്ടോസും കഫീനും അടങ്ങിയ പാനീയങ്ങളാണ് ശീരത്തിന് ദോഷകരമായി ബാധിക്കുന്നത്.വെള്ളം,ഫ്രൂട്ട് ജ്യൂസുകള്‍,നാരങ്ങാവെള്ളം,മോര്,കരിക്കിന്‍ വെള്ളം എന്നിവയാണ് വ്യായമത്തിന് ശേഷം കുടിക്കേണ്ടത്.



.jpg)


Comments