പ്രചോദനം പ്രത്യാശയിലേക്ക് നയിക്കുന്നു: ഡോ.സെബിൻ എസ് കൊട്ടാരം
തിരുവനന്തപുരം: നിരാശയിൽ മൂടപ്പെട്ട മനസ്സിനെ പ്രത്യാശയിലേക്ക് നയിക്കാൻ പ്രചോദനം ആവശ്യമാണെന്നും അത് പകരുന്നതാണ് പ്രചോദനാത്മക പുസ്തകങ്ങൾ എന്നും ദേശീയ പുരസ്കാര ജേതാവായ എഴുത്തുകാരൻ ഡോ. സെബിൻ എസ് കൊട്ടാരം അഭിപ്രായപ്പെട്ടു.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ "പ്രചോദനാത്മക സാഹിത്യത്തിന്റെ സ്വാധീനം ജീവിതത്തിൽ" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിരാശയിൽ കൈപിടിച്ചുയർത്താൻ, തകർന്നവർക്ക് ആത്മവിശ്വാസമേകാൻ, പ്രതിസന്ധികളിൽ അതിജീവന ശേഷി വളർത്താൻ എല്ലാം കഴിയുന്ന പ്രചോദനാത്മക സാഹിത്യം പോസിറ്റീവ് സൈക്കോളജിയുടെ ഭാഗമാണെന്നും ഉദാഹരണങ്ങളും ജീവിത സംഭവങ്ങളും ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ആളുകളുടെ ശക്തിയെ ഉജ്വലിപ്പിക്കുന്നതാണ് പോസിറ്റീവ് സൈക്കോളജി. രണ്ടാം ലോകമഹായുദ്ധ ശേഷമാണ് പോസിറ്റീവ് സൈക്കോളജി ശാഖയുടെ ആവിർഭാവം. കുടുംബജീവിതത്തിൽ, ജോലിയിൽ, പഠനരംഗത്ത്, ബിസിനസ്സിൽ, മറ്റ് കർമ്മമേഖലകളിൽ എല്ലാം സന്തോഷവും സമാധാനവും ഉയർച്ചയും മികവും വർദ്ധിപ്പിക്കാൻ പ്രചോദനാത്മക പുസ്തകങ്ങൾക്ക് സാധിക്കുന്നത് മൂലമാണ് അതിന്റെ പ്രചാരം ഏറെ ഉയർന്നു നിൽക്കുന്നതെന്നും ഡോ. സെബിൻ അഭിപ്രായപ്പെട്ടു.
ഫോട്ടോ അടിക്കുറിപ്പ്
തിരുവനന്തപുരത്ത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന സാഹിത്യ സമ്മേളനത്തിൽ ഡോ.സെബിൻ എസ് കൊട്ടാരം മുഖ്യപ്രഭാഷണം നടത്തുന്നു.
Comments