Foto

സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും പ്രചോദനം നൽക്കുന്ന ഒരു ഗ്രന്ഥമാണ് "സ്വർണം അഗ്നിയിൽ എന്നപോലെ കേരള ലോകായുക്ത" : ജസ്റ്റിസ് സിറിയക് ജോസഫ്

DR. George Thayil

Deputy Medical Superintendent & Senior Consultant (Cardiology)

Lourdes Hospital
 

സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും പ്രചോദനം നൽക്കുന്നതും ഏതൊരു വായനക്കാരനും വായനയുടെ അവസാനം ഒരുപാട് ചിന്തകൾ അവശേഷിപ്പിക്കുന്നതുമായ ഒരു ഗ്രന്ഥമാണ് സ്വർണം അഗ്നിയിൽ എന്നപോലെ' എന്ന് കേരള ലോകായുക്ത ജസ്റ്റിസ് ശ്രീ സിറിയക് ജോസഫ്. ശ്രീ. ഡോ. ജോർജ് തയ്യിൽ രചിച്ച 'സ്വർണം: അഗ്നിയിൽ എന്നപോലെ എന്ന പുസ്തകപ്രകാശന കർമ്മ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തിലെ സമൂഹത്തോടുള്ള ചില ഓർമ്മപ്പെടുത്തലും കൂടിയാണ് ഈ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ലൂർദ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ വരാപ്പുഴ ആർച്ച് ബിഷപ്പ് റവ. ഡോ ജോസഫ് കളത്തിപ്പറമ്പിൽ മുൻ കേരള പബ്ലിക് സർവിസ് കമ്മീഷൻ ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണന് പുസ്തകം നൽകി പ്രകാശനകർമ്മം നിർവഹിച്ചു.. കെ.സി.ബി.സി മീഡിയ കമ്മിഷൻ സെക്രട്ടറി ഡോ.എബ്രഹാം ഇരിമ്പിനിക്കൽ പുസ്തകം സദസ്സിന് പരിചയപെടുത്തി.ലൂർദ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടറും സി.ഇ.ഒ യുമായ ഫാ. ഷൈജു തോപ്പിൽ, ലൂർദ് ആശുപതി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ എന്നിവർ സംസാരിച്ചു. കോട്ടയം ജില്ലയിലെ കുറുപ്പന്തറ സ്വദേശിയായ ഡോ. ജോർജ് തയ്യിൽ ലൂർദ് ആശുപത്രിയിൽ ഹൃദ്രോഗവിഭാഗത്തിന്റെ സ്ഥാപക മേധാവിയും സിനിയർ കൺസൾട്ടന്റുമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പഠനത്തിനുശേഷം ജർമ്മനി യിലെ മ്യൂണിക് യൂണിവേഴ്സിറ്റിയിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി ഓസ്ട്രിയയിലെ നാഷണൽ ബോർഡിൽ നിന്നും കാർഡിയോളജിയിൽ ഫെലോഷിപ്പ് നേടി . ജർമ്മൻ ഹാർട്ട് സെന്ററിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. ജോർജ് തയ്യിലിന് അമേരിക്കൻ കോളജ് ഓഫ് കാർഡിയോ ജിയുടെയും യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെയും ഫിസിഷ്യൻസിന്റെയും ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. റോയൽ കോളജ് ഓഫ് 'ഹൃദ്രോഗം മുൻകരുതലും ചികിത്സയും ആണ് ആദ്യകൃതി. ഗ്ലോബൽ എക്സലൻസി മെഡിക്കൽ അവാർഡ്, കുടുംബദീപം അവാർഡ്, സർവോദയം കുര്യൻ സ്മാരക അവാർഡ്, കെ.സി.ബി.സി. ദാർശനിക വൈജ്ഞാനിക അവാർഡ്, മുഖ്യമന്ത്രിയിൽ നിന്നും ആരോഗ്യരത്ന അവാർഡ്, ദേവമാതാര അവാർഡ്, ഗുഡ് നസ്സ് ഡിവൈൻ ടെലിവിഷൻ മെഡിക്കൽ എക്സലൻസ് അവാർഡ്, റോട്ടറി കോസ്മോസ് മെഡിക്കൽ എക്സലൻസി അവാർഡ്, വിദ്യാഭ്യാസ മന്ത്രിയിൽനിന്നും ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് തുടങ്ങി പതിനൊന്ന് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ ഇന്ത്യയിലെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊരാളായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജിയുടെയും ഇന്ത്യൻ അക്കാദമി ഓഫ് എക്കോകാർഡിയോഗ്രാഫിയുടെയും മുൻ സംസ്ഥാന പ്രസിഡന്റ്, പത്രമാസികകളിൽ കോളമിസ്റ്റും ടി.വി. പ്രഭാഷകനുമായും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം.
 

Comments

leave a reply

Related News