Foto

ചൈതന്യ കാര്‍ഷിക മേള 2023 - മീഡിയ പുരസ്‌ക്കരങ്ങള്‍ ലഭ്യമാക്കുന്നു

ചൈതന്യ കാര്‍ഷിക മേള 2023
- മീഡിയ പുരസ്‌ക്കരങ്ങള്‍ ലഭ്യമാക്കുന്നു


കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 20 മുതല്‍ 26 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷിക മേളയോടനുബന്ധിച്ച് മീഡിയ പുരസ്‌ക്കരങ്ങള്‍ ലഭ്യമാക്കുന്നു. മേളയുടെ ദിനങ്ങളായ നവംബര്‍ 20 മുതല്‍ 24 വരെ തീയതികളില്‍ മേളാങ്കണത്തില്‍ നടക്കുന്ന പ്രോഗ്രാമുകളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഗ്രാഫി, ന്യൂസ് റിപ്പോര്‍ട്ടിംഗ്, വീഡിയോ റിപ്പോര്‍ട്ടീംഗ് എന്നീ വിഭാഗങ്ങളിലാണ് പുരസ്‌ക്കാരങ്ങള്‍ ലഭ്യമാക്കുന്നത്. ഫാ. എബ്രഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌ക്കാരങ്ങളില്‍ വിജയിയായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓരോ കാറ്റഗറിയിലും 5000 രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച എന്‍ട്രികള്‍ മാത്രമേ പുരസ്‌ക്കാരത്തിന് പരിഗണിക്കുകയുള്ളു. ഒരോ കാറ്റഗറിയിലും പുരസ്‌ക്കാരത്തിനായി പരിഗണിക്കേണ്ട എന്‍ട്രികള്‍ നവംബര്‍ 25-ാം തീയതി ശനിയാഴ്ച 2 മണിയ്ക്ക് മുന്‍പ് കെ.എസ്.എസ്.എസ് ഓഫീസില്‍ എത്തിക്കുകയോ, 7909231108 എന്ന വാട്സാപ്പ് നമ്പരില്‍ അയച്ചോ നല്‍കാവുന്നതാണ്. പുരസ്‌ക്കാരങ്ങള്‍ മേളയുടെ സമാപന ദിവസമായ നവംബര്‍ 26-ാം തീയതി സമ്മാനിക്കും.

ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ട് ഡയറക്ടര്‍

Comments

leave a reply

Related News