ദീര്‍ഘകാലം കെ.സി.ബി.സി ബൈബിള്‍ കമ്മീഷനെയും ബൈബിള്‍ സൊസൈറ്റിയെയും നയിച്ച ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ ബഹുമാനാര്‍ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന വചനസര്‍ഗ പ്രതിഭാ പുരസ്‌കാരത്തിന് 2025-ലേക്കുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു. ബൈബിള്‍ മേഖലയിലെ ക്രിയാത്മക സംഭാവനകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയാണു പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25000രൂപ ക്യാഷ് അവാര്‍ഡും പ്രശംസാഫലകവുമാണ് പുരസ്‌കാരം.
ബൈബിള്‍ വിജ്ഞാനീയമാണ് ഈ വര്‍ഷത്തെ വിഷയം. (സൃഷ്ടിയുടെ കാലം, കര്‍തൃത്വം, ലക്ഷ്യം, ചരിത്രം, ഫലങ്ങള്‍, ഗുണഭോക്താക്കളുടെ വൈപുല്യം, സൃഷ്ടിയുടെ ഭാവിസാധ്യതകള്‍, അടുത്ത പദ്ധതികള്‍ എന്നിവ വ്യക്തമാക്കണം.) (മലയാളത്തില്‍ മൂന്നു കോപ്പി വീതം നല്കണം) 2020 മുതലുള്ള രചനകളാണ് സ്വീകരിക്കപ്പെടുക. ജാതിമതഭേദമെന്യേ ആരും അവാര്‍ഡിനു പരിഗണിക്കപ്പെടും. പരിഗണനാര്‍ഹരായവരുടെ പേരുകള്‍ ആര്‍ക്കും നിര്‍ദേശിക്കാവുന്നതാണ്.
2025 ഒക്‌ടോബര്‍ 1-നു മുമ്പ് സെക്രട്ടറി, കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി, പി.ഒ.സി., പാലാരിവട്ടം, പി.ബി. നമ്പര്‍ 2251, കൊച്ചി - 682 025 എന്ന വിലാസത്തില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്.
റവ. ഡോ. ജോജു കോക്കാട്ട്
സെക്രട്ടറി, കെ.സി.ബി. സി. ബൈബിള്‍ കമ്മീഷന്‍
Comments