കൊച്ചി: കെസിബിസി മീഡിയ കമ്മീഷനും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന്  നല്കുന്ന കലാഭവന്‍ ഫാ.ആബേല്‍ പുരസ്‌കാരം സാംജി ആറാട്ടുപുഴയ്ക്ക്.1973 ല്‍ ഓള്‍ ഇന്ത്യാ റേഡിയോയിലൂടെ സംഗീത രംഗത്ത് വ്യക്തിമുദ്ര  പതിപ്പിച്ച സാംജി ആറാട്ടുപുഴ  സംഗീത രംഗത്ത് നല്കിയ സംഭവനകള്‍ വിലപ്പെട്ടതാണ്.ഗായകനായും സംഗീതസംവിധായകനായും   വളര്‍ന്ന സാംജി നിരവധി ഗാനങ്ങളാണ് ആലപ്പിച്ചത്.ക്രൈസ്തവ സംഗീത രംഗത്ത് നല്‍കിയ സംഭാവനകള്‍ക്കാണ്  അദ്ദേഹത്തെ  പുരസ്‌കാരത്തിന്  അര്‍ഹനാക്കിയതെന്ന് കെസിബിസി മീഡിയ കമ്മീഷന്‍  സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍,ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.തോമസ് പുതുശ്ശേരി സി.എം.ഐ  എന്നിവര്‍ അറിയിച്ചു.21 ന് പി.ഓ.സിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം  ചെയ്യും
 
        











Comments