Foto

കെ.സി.ഡബ്ല്യു.എ തിരുവചന എഴുത്ത് മത്സര വിജയികളെ പ്രഖ്യാപിച്ചു

കോട്ടയം അതിരൂപതയുടെ വനിതാ അല്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതലത്തിൽ സംഘടിപ്പിച്ച തിരുവചന എഴുത്തു മത്സര വിജയികളെ പ്രഖ്യാപിച്ചു. കരിങ്കുന്നം യൂണിറ്റിലെ നനയാമരുതുങ്കൽ ജിൻസി ലിജോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. മകുടാലയം യൂണിറ്റിലെ പാറശ്ശേരിൽ ലൈലാമ്മ ജോമോൻ രണ്ടാം സ്ഥാനവും സ്വന്തമാക്കി.  കൈപ്പുഴ യൂണിറ്റിലെ മോളിക്കുട്ടി സജി ചാമക്കാലായിൽ, പെരിക്കല്ലൂർ യൂണിറ്റിലെ ജോൺസി ബിജു മാവേലിപുത്തൻപുരയിൽ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. നാലും അഞ്ചും സ്ഥാനങ്ങൾ മ്രാല യൂണിറ്റിലെ ഷിൻസി നിമ്മിച്ചൻ വടക്കാഞ്ചേരിയും കിടങ്ങൂർ യൂണിറ്റിലെ ഡോണ മാത്യു വലിയവീട്ടിലും കരസ്ഥമാക്കി.
ഗ്ലോബൽ മാതൃവേദി സംഘടിപ്പിക്കുന്ന വചനം എഴുത്തു മത്സരത്തിന്റെ മുന്നോടിയായാണ് അതിരൂപതാതലത്തിൽ മത്സരം സംഘടിപ്പിച്ചത്.   യൂണിറ്റുതലത്തിൽ വചനം എഴുത്തു മത്സരം നടത്തി വിജയികളെ കണ്ടെത്തുകയും പ്രസ്തുത വിജയികളെ ഉൾപ്പെടുത്തി ഫൊറോന മത്സരം നടത്തുകയും ചെയ്തതിന്റെ തുടർച്ചയായാണ്  ഓരോ ഫൊറോനയിൽനിന്നും വിജയികളായവരെ ഉൾപ്പെടുത്തി അതിരൂപതാ തലത്തിൽ വചനമുത്തുകൾ എന്ന പേരിൽ വചന എഴുത്തു മത്‌സരം സംഘടിപ്പിച്ചത്.  അതിരൂപതയിൽ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായവർ ജൂൺ 15ന് ആലുവയിൽ വച്ച് നടത്തപ്പെടുന്ന ഗ്ലോബൽ വചന എഴുത്തു മത്സരത്തിൽ പങ്കെടുക്കും. കെ.സി.ഡബ്ല്യു.എ തിരുവചന എഴുത്ത് മത്സര വിജയികളെ പ്രഖ്യാപിച്ചു
കോട്ടയം അതിരൂപതയുടെ വനിതാ അല്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതലത്തിൽ സംഘടിപ്പിച്ച തിരുവചന എഴുത്തു മത്സര വിജയികളെ പ്രഖ്യാപിച്ചു. കരിങ്കുന്നം യൂണിറ്റിലെ നനയാമരുതുങ്കൽ ജിൻസി ലിജോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. മകുടാലയം യൂണിറ്റിലെ പാറശ്ശേരിൽ ലൈലാമ്മ ജോമോൻ രണ്ടാം സ്ഥാനവും സ്വന്തമാക്കി.  കൈപ്പുഴ യൂണിറ്റിലെ മോളിക്കുട്ടി സജി ചാമക്കാലായിൽ, പെരിക്കല്ലൂർ യൂണിറ്റിലെ ജോൺസി ബിജു മാവേലിപുത്തൻപുരയിൽ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. നാലും അഞ്ചും സ്ഥാനങ്ങൾ മ്രാല യൂണിറ്റിലെ ഷിൻസി നിമ്മിച്ചൻ വടക്കാഞ്ചേരിയും കിടങ്ങൂർ യൂണിറ്റിലെ ഡോണ മാത്യു വലിയവീട്ടിലും കരസ്ഥമാക്കി.
ഗ്ലോബൽ മാതൃവേദി സംഘടിപ്പിക്കുന്ന വചനം എഴുത്തു മത്സരത്തിന്റെ മുന്നോടിയായാണ് അതിരൂപതാതലത്തിൽ മത്സരം സംഘടിപ്പിച്ചത്.   യൂണിറ്റുതലത്തിൽ വചനം എഴുത്തു മത്സരം നടത്തി വിജയികളെ കണ്ടെത്തുകയും പ്രസ്തുത വിജയികളെ ഉൾപ്പെടുത്തി ഫൊറോന മത്സരം നടത്തുകയും ചെയ്തതിന്റെ തുടർച്ചയായാണ്  ഓരോ ഫൊറോനയിൽനിന്നും വിജയികളായവരെ ഉൾപ്പെടുത്തി അതിരൂപതാ തലത്തിൽ വചനമുത്തുകൾ എന്ന പേരിൽ വചന എഴുത്തു മത്‌സരം സംഘടിപ്പിച്ചത്.  അതിരൂപതയിൽ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായവർ ജൂൺ 15ന് ആലുവയിൽ വച്ച് നടത്തപ്പെടുന്ന ഗ്ലോബൽ വചന എഴുത്തു മത്സരത്തിൽ പങ്കെടുക്കും. 

Comments

leave a reply