മൂന്നു മുഖ്യമന്ത്രിമാര്‍ക്ക് താൻ രചിച്ച പുസ്തകങ്ങള്‍ സമ്മാനിക്കാന്‍ ലഭിച്ച അവസരങ്ങളെ അത്യപൂര്‍വമായ ഭാഗ്യമെന്നാണു കരുതുന്നതെന്ന് എഴുത്തുകാരി ജെസീന്ത മോറിസ് ... പ്രത്യേകിച്ചു രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമില്ലാത്ത, സംസ്ഥാന സര്‍ക്കാരുമായി ബന്ധമൊന്നുമില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ തനിക്ക് അതെങ്ങനെ സാധിച്ചെന്ന് ആലോചിച്ചു പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു
ചില നല്ല സുഹൃത്തുക്കള്‍ ഒരുക്കിത്തന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് മൂന്നു മുഖ്യമന്ത്രിമാരുമായ് സംസാരിക്കാനും അവര്‍ക്ക് തൻ്റെ ഗ്രന്ഥങ്ങള്‍ സമ്മാനിക്കാനും സാധിച്ചത്. ഓരോ കാലഘട്ടത്തിലും പുറത്തിറക്കിയ പുസ്തകങ്ങളാണ് അതതുകാലത്തെ മുഖ്യമന്ത്രിമാര്‍ക്കു സമ്മാനിച്ചത്.
മുഖ്യമന്ത്രിയായിരുന്ന ശ്രീ. വി.എസ്. അച്യുതാനന്ദന് 'മഞ്ചാടിമണികള്‍' എന്ന ചെറുകഥാ സമാഹാരമാണു സമ്മാനിച്ചത്. 'നീതി തേടി ഒരു പെണ്‍പ്രവാസി' എന്ന നോവാലാണ് മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മന്‍ ചാണ്ടിക്കു സമ്മാനിച്ചത്. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് 'സ്പന്ദനങ്ങള്‍' എന്ന സര്‍വീസ് സ്റ്റോറികളുടെ ശേഖരമാണു നല്‍കിയത്. മുഖ്യമന്ത്രിമാര്‍ക്ക് പുസ്തകം കൈമാറാനും അവരോടു സംസാരിക്കാനും അവരുടെ അനുഗ്രഹാശംസകള്‍ ഏറ്റുവാങ്ങാനും ലഭിച്ച അവസരങ്ങള്‍ വലിയൊരു പുരസ്‌കാരത്തേക്കാള്‍ അമൂല്യമായ സുവര്‍ണ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചതെന്നും ജെസീന്ത മോറിസ് പറഞ്ഞു.ബംഗളൂരുവിലാണ് ജനിച്ചതും വിദ്യാഭ്യാസം നേടിയതുമെങ്കിലും പിന്നീട് കൊല്ലത്തേക്ക് ചേക്കേറി.തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരിയാണ് ജെസീന്ത.കർമനിരതയായ ഓഫീസറും എഴുത്തുകാരിയും മാത്രമല്ല, അഭിനയത്തിനൊപ്പം സംവിധാന രംഗത്തും ഫാഷൻ ഷോ റാമ്പിലും സജീവമാണ് ഒപ്പം യുട്യൂബറുമാണ്. ഇതിനോടകം ജനശ്രദ്ധ പിടിച്ചുപറ്റിയ 15 ബുക്കുകൾ രചിച്ചിട്ടുണ്ട്. പുതിയൊരു രചനയുമായ് ബന്ധപ്പെട്ട് എഴുത്തുപുരയില്‍ തിരക്കിലാണ് കക്ഷി. 36 വർഷത്തെ സേവനത്തിന് ശേഷം, അടുത്ത വർഷം റിട്ടയർ ആകുമ്പോൾ വിശ്രമമില്ലാതെ തന്റെ കർമമേഖലയിൽ സജീവമാകാൻ തയാറെടുക്കുകയാണ് ജെസീന്ത മോറിസ്.
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments