A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

തൊഴില്‍നൈപുണ്യ പരിശീലനപദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (NRLM and DDU-GKY by Ministry of Rural Development, Government of India) പദ്ധതി പ്രകാരം കുടുംബശ്രീ മിഷൻ വഴി ഉടൻ ആരംഭിക്കുന്ന തൊഴിൽനൈപുണ്യ പരിശീലനപദ്ധതിയിലേക്ക് പഞ്ചായത്തിൽ താമസിക്കുന്ന ബിരുദധാരികളും തൊഴിൽ രഹിതരുമായ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

കോഴ്സുകൾ

1) മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ് 
ദൈർഘ്യം : 7 മാസം 
കുറഞ്ഞവിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും അംഗീകൃത ബിരുദം. (ബി എസ് സി ബോട്ടണി / സൂവോളജി അല്ലെങ്കിൽ
അല്ലെങ്കിൽ പ്ലസ് ടു ബയോളജി സയൻസും ഏതെങ്കിലും ബിരുദവും ഉള്ളവർക്ക് മുൻഗണന)

മെഡിക്കൽ കോഡിങ്, സ്ക്രൈബിങ്, ട്രാൻസ്ക്രിപ്ഷൻ എന്നിവ ഉൾപ്പെട്ടിട്ടുള്ള കോഴ്സ് ആണിത്.

2) ലോൺ പ്രോസസ്സിംഗ് ഓഫീസർ 
ദൈർഘ്യം : 3 മാസം

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഉള്ള അംഗീകൃത ബിരുദം.
(ഏതെങ്കിലും സ്ഥാപനങ്ങളിൽ അക്കൗണ്ടിങ്, ഫിനാൻസിങ് സംബന്ധമായ ജോലികൾ ചെയ്തിട്ടുള്ളവർക്ക് വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് ലഭിക്കാവുന്നതാണ്.)

ബാങ്കിംഗ് മേഖലയിൽ ജോലി നേടാൻ താല്പര്യപ്പെടുന്നവർക്കായുള്ള കോഴ്സ് ആണിത്.

എല്ലാ കോഴ്സുകൾക്കും ഇൻഡസ്ട്രി ട്രെയിനിങ്ങും ഉണ്ടായിരിക്കുന്നതാണ്.

കോഴ്സ് ഫീ, ഹോസ്റ്റൽ ഫീ എന്നിവയും പരിശീലനകാലയളവിലെ ഭക്ഷണം, പുസ്തകം, പഠന ഉപകരണങ്ങൾ എന്നിവയ്ക്കുള്ള ചെലവും സർക്കാർ വഹിക്കുന്നതാണ്.

കോഴ്‌സുകൾ തിരുവനന്തപുരം ജില്ലയിലെ എം ഇ എസ് സെന്ററിൽ വെച്ചായിരിക്കും നടത്തപ്പെടുക.

വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അന്തർദേശീയ തലത്തിൽ അംഗീകാരമുള്ള SSC സർട്ടിഫിക്കട്ടും കൂടാതെ പ്ലേസ്മെന്റും ലഭിക്കുന്നു.

 കൂടുതൽ വിവരങ്ങൾക്ക് പേര്, പഞ്ചായത്ത്‌, ജില്ല, വിദ്യാഭ്യാസ യോഗ്യത എന്നിവ 9142041102 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യുകയോ ഇതേ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

നേരിട്ട് അപേക്ഷിക്കുന്നതിനുള്ള ലിങ്ക് : https://forms.gle/7h9LpHuNGgUp4T8h6

കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതി ആയതിനാൽ പഞ്ചായത്തിൽ താമസിക്കുന്നവർക്ക് മാത്രമേ കോഴ്സിൽ ചേരാൻ അവസരം ലഭിയ്ക്കുകയുള്ളൂ.

Comments

leave a reply

Related News