Foto

സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെ.എസ്.എസ്.എസ്

ഫാ. സുനില്‍ പെരുമാനൂര്‍

എക്‌സിക്യൂട്ട് ഡയറക്ടര്‍

 

 തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ചൈതന്യ സംരംഭക നിധി സ്വയം തൊഴില്‍ ലോണ്‍ മേളയുടെ വിതരണോദ്ഘാടനം നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോണ്‍ മേളയുടെ വിതരണോദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സില്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ലോണ്‍ മേളയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട അമ്പത് കുടുംബങ്ങള്‍ക്കായി പന്ത്രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപയാണ് വിതരണം ചെയ്തത്. പശു, ആട്, കോഴി വളര്‍ത്തല്‍, തയ്യല്‍ യൂണീറ്റ്, പലഹാര യൂണിറ്റ്, സംഘകൃഷി, പെട്ടിക്കട തുടങ്ങിയ വിവിധങ്ങളായ സ്വയം തൊഴില്‍ പദ്ധതികള്‍ ചെയ്യുന്നതിനായാണ് ലോണ്‍ ലഭ്യമാക്കിയത്.

 

Comments

leave a reply

Related News