Foto

ആത്മീയതയിൽ ആഴപ്പെടാം; പറോക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

തൃശ്ശൂർ മേരിമാതാ മേജർ സെമിനാരിയിലെ പറോക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (PAROC) ആഭിമുഖ്യത്തിൽ നടത്തുന്ന 'ക്രിസ്റ്റ്യൻ സ്പിരിച്വൽ പ്രാക്ടീസസ്' (Christian Spiritual Practices - Batch II) ആറുമാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2026 ജൂലൈ 11-നാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ​പ്രാർത്ഥനാ ജീവിതത്തിലും ആത്മീയതയിലും ആഴപ്പെടാൻ ആഗ്രഹിക്കുന്ന വൈദികർ, സമർപ്പിതർ, അത്മായർ, വിശ്വാസ പരിശീലകർ, യുവജനങ്ങൾ എന്നിവർക്കായി പ്രത്യേകം വിഭാവനം ചെയ്തിട്ടുള്ളതാണ് ഈ കോഴ്സ്. മലയാളത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

താല്പര്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറുകളിലോ വെബ്സൈറ്റിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
​ഫാ. നിതിൻ പൊന്നാരി (Course Co-ordinator) – 9496631511
​ഫാ. ടൈസൺ മണ്ടുംപാൽ (Academic Co-ordinator) – 9495864589
​ഫാ. ജിബിൻ താഴേക്കാടൻ (Executive Director) - 9745844630
​???? വെബ്സൈറ്റ്: www.paroc.in
???? ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/pBgz3pNDar91kPsF8

കോഴ്സിൻ്റെ പ്രധാന സവിശേഷതകൾ:

1. ​ആത്മീയ പരിശീലനം: കത്തോലിക്കാ ആത്മീയതയുടെ സമ്പന്നമായ പാരമ്പര്യം, ആഴമേറിയ പ്രാർത്ഥനാ രഹസ്യങ്ങൾ, വിവിധ ധ്യാന-പ്രാർത്ഥനാ രീതികൾ എന്നിവയിലുള്ള പരിശീലനം.

2. ​പഠനരീതി: വീഡിയോ ക്ലാസ്സുകൾ, ഓൺലൈൻ കോൺടാക്ട് ക്ലാസുകൾ,  റെസിഡൻഷ്യൽ വർക്ക്ഷോപ്പ്, പ്രാക്ടിക്കൽ സെഷനുകൾ എന്നിവ ഉൾപ്പെടുന്നു.

3. ​മാർഗ്ഗനിർദേശം: പ്രമുഖ ആത്മീയ പിതാക്കന്മാരുടെ നേരിട്ടുള്ള മാർഗ്ഗനിർദേശവും ആത്മീയ മേഖലയിലെ ക്ലാസിക്കൽ ഗ്രന്ഥങ്ങളുടെ പരിചയപ്പെടുത്തലും കോഴ്സിന്റെ ഭാഗമായിരിക്കും.

Comments

leave a reply

Related News