Foto

കലാഭവന്‍ ഫാ.ആബേല്‍ പ്രഥമ പുരസ്‌കാരം സാംജി ആറാട്ടുപുഴയ്ക്ക്  സമര്‍പ്പിച്ചു

 

കൊച്ചി: കെ.സി.ബി.സി മീഡിയ കമ്മീഷനും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് നല്കുന്ന കലാഭവന്‍ ഫാ.ആബേല്‍ പ്രഥമ പുരസ്‌കാരം സാംജി ആറാട്ടുപുഴയ്ക്ക് സമര്‍പ്പിച്ചു.പാലാരിവട്ടം പി.ഓ.സിയില്‍ നടന്ന ചടങ്ങില്‍ ഡോ.ഏബ്രഹാം മാര്‍ യൂലിയോസ് പുരസ്‌കാരം വിതരണം  ചെയ്തു.മലയാള സംഗീത രംഗത്ത് ഫാ.ആബേല്‍ നല്കിയ സേവനം വിലപ്പെട്ടതാണെന്ന്  അദ്ദേഹം  പറഞ്ഞു.ചടങ്ങില്‍ സി.എം.ഐ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറല്‍ കൗണ്‍സിലര്‍  റവ.ഡോ.മാര്‍ട്ടിന്‍ മള്ളാത്ത് സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു.മാധ്യമ ദിനത്തോടനുബന്ധിച്ച് കെ.സി.ബി.സി മീഡിയ കമ്മീഷന്‍  പുറത്തിറക്കുന്ന  പോസ്റ്റര്‍ ഡോ.ഏബ്രഹാം മാര്‍ യൂലിയോസ് സംവിധായകന്‍ ലിയോ തദേവൂസിന് നല്കി പ്രകാശനം  ചെയ്തു.ചടങ്ങില്‍ കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് ജി പാലയ്ക്കാപ്പള്ളി,കെ.സി.ബി.സി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം  ഇരിമ്പിനിക്കല്‍,ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.തോമസ് പുതുശ്ശേരി,സംവിധായകന്‍ ലിയോ തദ്ദേവൂസ്,ഫാ. മില്‍ട്ടണ്‍ , കലാഭവന്‍ സെക്രട്ടറി കെ.എസ്.പ്രസാദ് ,കലാഭവന്‍ സാബു, അവാര്‍ഡ് ജേതാവ് സാംജി ആറാട്ടുപുഴ  എന്നിവര്‍ പ്രസംഗിച്ചു.പരിപാടിയോടനുബന്ധിച്ച്.ആബേല്‍ സ്മൃതി സംഗീതസന്ധ്യ,ആബേല്‍ ഗാനാലാപന മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം,ആബേല്‍ അനുസ്മരണ സമ്മേളനം എന്നിവയും നടന്നു.


 

Comments

leave a reply

Related News