ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ക്‌നാനായ കത്തോലിക്കരുടെമേൽ കോട്ടയം അതിരൂപതാദ്ധ്യക്ഷന് അജപാലന അധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പരിശുദ്ധ സിംഹാസനത്തിന് നിവേദനം സമർപ്പിക്കുന്നതിനും ചർച്ചകൾ നടത്തുന്നതിനുമായി റോം സന്ദർശിക്കുന്ന അതിരൂപതാ പ്രതിനിധികൾ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ വിശുദ്ധ പത്താം പിയൂസിന്റെ അൾത്താരയിൽ അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാബലിയർപ്പിച്ചു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മോൺസിഞ്ഞോർ ജോജി വടക്കേക്കര, ഫാ. പ്രിൻസ് മുളകുമറ്റം, ഫാ. തോമസ് ചാണപ്പാറയിൽ, ഫാ. തോമസ് കൊച്ചുപുത്തൻപുര, ഫാ. ജിതിൻ വല്ലാർകാട്ടിൽ എന്നിവർ സഹകാർമ്മികരായിരുന്നു. വത്തിക്കാനിലുള്ള അതിരൂപതാംഗങ്ങളായ വൈദികരും സമർപ്പിതരും വൈദിക വിദ്യാർത്ഥികളും കൃതജ്ഞതാബലിയിൽ പങ്കുചേർന്നു. 1911 ൽ ഇൻ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന തിരുവെഴുത്തുവഴി കോട്ടയം വികാരിയാത്ത് അനുവദിച്ചു നല്കിയ വിശുദ്ധ പത്താം പിയൂസിന്റെ അൾത്താരയിൽ അതിരൂപതയുടെ അജപാലന വ്യാപനം സാധ്യമാകണമെന്ന ആഗ്രഹത്തോടെ പ്രതിനിധികൾ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിച്ചു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം, അതിരൂപതാ പി. ആർ.ഒ അഡ്വ. അജി കോയിക്കൽ, കെ.സി.വൈ.എൽ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
ഫോട്ടോ :
1. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ക്‌നാനായ കത്തോലിക്കരുടെമേൽ കോട്ടയം അതിരൂപതാദ്ധ്യക്ഷന് അജപാലന അധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പരിശുദ്ധ സിംഹാസനത്തിന് നിവേദനം സമർപ്പിക്കുന്നതിനായി വത്തിക്കാൻ സന്ദർശിക്കുന്ന കോട്ടയം അതിരൂപതാ പ്രതിനിധികൾ റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ വിശുദ്ധ പത്താം പിയൂസിന്റെ അൾത്താരയിൽ അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാബലിയർപ്പിച്ചപ്പോൾ റോമിലുള്ള അതിരൂപതാംഗങ്ങളായ വൈദികരോടും സമർപ്പിതരോടും വൈദിക വിദ്യാർത്ഥികളോടുമൊപ്പം
2. വത്തിക്കാൻ സന്ദർശിക്കുന്ന കോട്ടയം അതിരൂപതാ പ്രതിനിധികൾ അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ വി. പത്താം പിയൂസിന്റെ അൾത്താരയിൽ കൃതജ്ഞതാബലിയർപ്പിച്ചപ്പോൾ. കോട്ടയം അതിരൂപതയിൽ നിന്നെത്തിയ പ്രതിനിധികളായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ബേബി മുളവേലിപ്പുറം, ബാബു പറമ്പടത്തുമലയിൽ, അജി കോയിക്കൽ, ജോണിസ് പി. സ്റ്റീഫൻ തുടങ്ങിയവർ സമീപം.
Comments