തിരുവനന്തപുരം: മാർപാപ്പയുടെയും ഭാരതസഭയുടെയും പ്രതിനിധികളുടെയും അന്ത്യോക്യായിലെ സുറിയാനി കത്തോലിക്കാ പാത്രിയാർക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാൻ ബാവയുടെയും ഭരണാധികാരികളുടെയും സാന്നിധ്യത്തില്‍ മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷത്തിന് സമാപനം. രണ്ടു മുഖ്യമന്ത്രിമാരടക്കം നിരവധി രാഷ്ട്രീയനേതാക്കൾ ആശംസയർപ്പിക്കാൻ ഒത്തുചേർന്നു.
മെത്രാന്മാരും വൈദികരും കാതോലിക്കാബാവയെ വിശുദ്ധ ബലിപീഠത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതോടെയാണ് രജതജൂബിലി ആഘോഷച ടങ്ങിനു തുടക്കമായത്. നീതിമാന്മാരുടെ കൂടാരത്തിൽ മഹത്വത്തിൻ്റെയും രക്ഷയുടെയും ശബ്ദം മുഴങ്ങിനിൽക്കുന്നുവെന്ന പ്രാർഥനാമന്ത്രം നി റഞ്ഞുനിന്ന അന്തരീക്ഷത്തിൽ അല്‌മായരും സന്യസ്‌തരും നാനാജാതി മതസ്ഥരും ഒരേ ഹൃദയത്തോടെ ഒന്നിച്ചുകൂടി. മെത്രാന്മാരും വൈദിക രും പ്രദക്ഷിണമായി വേദിയിലേക്ക് എത്തിയതോടെ ചടങ്ങുകൾക്കു തുടക്കമായി.
സെന്റ് മേരീസ് സ്‌കൂൾ അങ്കണത്തിൽ തയാറാക്കിയ പ്രത്യേക ബലിവേദിയിൽ രാവിലെ 8.30ന് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വ ത്തിൽ ആഘോഷമായ സമൂഹബലി ആരംഭിച്ചു. വിശുദ്ധകുർബാനയ്ക്കു മുമ്പു കാതോലിക്ക ബാവയെയും വിശ്വാസികളെയും മലങ്കര ക ത്തോലിക്ക എപ്പിസ്കോപ്പൽ സുനഹദോസ് സെക്രട്ടറി ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് സ്വാഗതം ചെയ്തു. തുടർന്ന് നിരവധി ബിഷപ്പുമാരും നാനൂറോളം വൈദികരും സഹകാർമികത്വം വഹിച്ചുകൊണ്ടുള്ള സമൂഹബലിയിൽ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകി.









Comments