Foto

മാര്‍ ജോസഫ് പാസറ്റര്‍ നീലങ്കാവില്‍ പിതാവിന് കെസിബിസിയുടെ പ്രാര്‍ത്ഥനാഞ്ജലികള്‍.

2006 മുതല്‍ തൃശൂര്‍ കുറ്റൂരിലെ സാഗര്‍ മിഷന്‍ ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അന്തരിച്ച മുന്‍ സാഗര്‍ ബിഷപ് മാര്‍ ജോസഫ് പാസറ്റര്‍ നീലങ്കാവില്‍ പിതാവിന് കെസിബിസിയുടെ പ്രാര്‍ത്ഥനാഞ്ജലികള്‍ .

തൃശൂര്‍ അതിരൂപത അരണാട്ടുക്കര ഇടവകാംഗമായ പിതാവ് ഇന്ന് രാവിലെ (17.02.2021) തൃശൂരില്‍ അന്തരിച്ചു. മൃതസംസ്‌ക്കാരം പിന്നീട് അറിയിക്കും.

1960 മെയ് 17ന് ബാഗ്‌ളൂര്‍ ധര്‍മ്മാരാം ചാപ്പലില്‍ വെച്ച് അഭിവന്ദ്യ കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ആദ്യ നിമയനം തൃശൂര്‍ രൂപതയിലെ സോഷ്യല്‍ ആക്ഷന്‍ അസി. ഡയറക്ടറായിട്ടായിരുന്നു. 1987 ഫെബ്രുവരി 22ന് സാഗര്‍ രൂപതയുടെ രണ്ടാമത്തെ മെത്രനായി നിയമിതനാതി. തൃശൂര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. 19 കൊല്ലം സാഗര്‍ രൂപതയെ നയിച്ച പിതാവ് 2006 ഫെബ്രുവരി 2ന് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചു.

ജീവിതത്തില്‍ ഒരു നല്ല മിഷനറിയായും നല്ല ഇടയനുമായി മാതൃകപരമായ ശ്രേഷ്ഠപൗരോഹിത്യ ശുശ്രൂഷ നിര്‍വഹിച്ച് കര്‍ത്താവിന്റെ സന്നിധിയിലേക്ക് മടങ്ങുന്ന മാര്‍ ജോസഫ് പാസറ്റര്‍ നീലങ്കാവില്‍ പിതാവിന് കെസിബിസിയുടെയും കെസിബിസി ന്യൂസിൻറെയും പ്രാര്‍ത്ഥനാഞ്ജലികള്‍.  

Comments

leave a reply

Related News