Foto

ഫാ. മിഥുന്‍ മെന്റെസ് കോട്ടപ്പുറം രൂപത മാധ്യമ ഡയറക്ടറും പിആര്‍ഒയും

കൊടുങ്ങല്ലൂര്‍: ഫാ. മിഥുന്‍ മെന്റെസിനെ കോട്ടപ്പുറം രൂപത മാധ്യമ കമ്മീഷന്‍ ഡയറക്ടറും പിആര്‍ഒയുമായി കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിച്ചു. 

നിലവില്‍ വഹിക്കുന്ന കടക്കര ഉണ്ണിമിശിഹാ പള്ളി വികാരിയെന്ന ചുമതലയോടൊപ്പമാണ് പുതിയ ഉത്തരവാദിത്വം. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. പറവൂര്‍ സെന്റ് ഡോണ്‍ ബോസ്‌കോ ഇടവകയിലെ പരേതനായ വലിയാറ ജോസഫ് മെന്റെസിന്റെയും  എല്‍സിയുടെയും മകനാണ്.

Comments

leave a reply

Related News