പറക്കാൻ ചിറകുകൾ വേണമെന്നില്ല; മനസ്സിൽ ആകാശമുണ്ടായാൽ മതി
വിവിധ ഗതാഗത മാർഗ്ഗങ്ങളിൽ ഏറ്റവും ഔന്നത്യമവകാശപ്പെടാവുന്നതാണ് , ആകാശ ഗതാഗതം. വിമാനമോടിപ്പിക്കുന്നവർ നമ്മുടെ നാട്ടിൽ വിരളമായതു തന്നെയാണ് , പൈലറ്റുമാർക്ക് കിട്ടുന്ന ഈ ഔന്നത്യത്തിന്റെ മുഖ്യ കാരണം. കരയിലെ തന്നെ വലിയ വാഹനമായ തീവണ്ടിയോടിപ്പിക്കുന്ന ലോക്കോ പൈലറ്റുമാെരെയും വലിയ ആരാധനയോടെ തന്നെയാണ് , നാം നോക്കി കാണാറുള്ളത്. വിവിധ ആവശ്യങ്ങൾക്കായി ആകാശത്തു പാറിപ്പറന്നു നടന്നു നടക്കുന്ന
ഡ്രോണുകൾ പറത്തുന്നതും വൈദഗ്ദ്യമവകാശപ്പെടാവുന്ന
മേഖല തന്നെയാണ്. അത്തരത്തിൽ ഡ്രൈവിംഗിൽ വലിയ
വൈദഗ്ദ്യവും നിയന്ത്രണവും വേണ്ട മൂന്നു മേഖലകളെ പരിചയപ്പെടുത്തുകയാണിവിടെ.
1.പൈലറ്റ്
2.ലോക്കോ പൈലറ്റ്
3.ഡ്രോൺ പൈലറ്റ്
I.എങ്ങിനെ പൈലറ്റാവാം
സാമൂഹിക അംഗീകാരവും അന്താരാഷ്ട്ര നിലവാരവും അവകാശപ്പെടാവുന്ന ഒരു
ജോലിയാണ്,പൈലറ്റിന്റേത്. നല്ല ശാസ്ത്രീയ മനോഭാവവും , ആശയ വിനിമയ ശേഷി, ഇന്റർ പേഴ്സണൽ സ്കിൽ, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ ഒരു പൈലറ്റിന് അവശ്യം വേണ്ട കാര്യങ്ങളാണ്.നല്ല ആത്മധൈര്യവും യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിവും താത്പര്യവുള്ള ആളുമായിരിക്കണം,
ഒരു പൈലറ്റ്. മനസും ശരീരവും ഒന്നിച്ച് പ്രവർത്തിക്കണമെന്നു മാത്രമല്ല;ഏത് അസന്ദിഗ്ദ ഘട്ടത്തിലും സംയമനവും, പെട്ടന്ന് തീരുമാനമെടുക്കാനും അത് പ്രാവർത്തികമാക്കാനുള്ള കഴിവും അനിവാര്യമായി ഉണ്ടാകേണ്ടതുണ്ട്. എല്ലാത്തിലുമുപരി,നല്ല ടീം സ്പിരിറ്റോടെ പ്രവർത്തിക്കാനും ടീമംഗങ്ങളെ കോഡിനേറ്റ് ചെയ്യാനും കഴിവുള്ള ആളായിരിക്കണം.
പരിശീലനത്തിന്റെ പ്രധാന ഘട്ടങ്ങൾ
പൈലറ്റ് പരിശീലനത്തിന്, പ്രധാനമായി 3 ഘട്ടങ്ങളുണ്ട്.
1.സ്റ്റുഡൻറ് പൈലറ്റ് ലൈസൻസ്. (SPL)
2. പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (PPL).
3. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്.(CPL)
ആദ്യഘട്ടം സ്റ്റുഡൻറ് പൈലറ്റ് ലൈസൻസ് നേടുകയെന്നതാണ്.ഇത് നേടി രണ്ടാം ഘട്ടത്തിൽ 60 മണിക്കൂർ നീണ്ട് നിൽക്കുന്ന ഫ്ളയിങ്ങ് പരിശീലനവും തിയറി പരീക്ഷയും പാസാവണം. മൂന്നാം ഘട്ടമായ CPL ലഭിക്കുവാൻ മറ്റൊരു 190 മണിക്കൂർ പരിശീലന പറക്കലും റേഡിയോ ഓപറേറ്റേഴ്സ് ലൈസൻസും റേഡിയോ ടെലിഫോൺ ലൈസൻസും ലദിക്കണം. തിയറി പരീക്ഷ കൂടി പാസാവാൻ ഏകദേശം 3 വർഷം വരെയെടുക്കും.
ഇന്ത്യയിലെ പഠന സാധ്യത:-
ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയാണ്, രാജ്യത്തെ പൈലറ്റ് പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനം. ഇത് കൂടാതെ കേരളത്തിലും എവിയേഷൻ അക്കാദമി പ്രവർത്തിച്ചു വരുന്നു. വലിയ സാമ്പത്തിക ചെലവു കൂടിയുള്ള പരിശീലന പരിപാടിയാണ്, പൈലറ്റിന്റേത്.കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടുന്നതിന്,
വലിയ ചെലവ് പ്രതീക്ഷിക്കാം. പഠന മികവുള്ള മിടുക്കർക്ക്, ചുരുക്കം ചില സ്കോളർഷിപ്പുകളും കിട്ടാൻ സാധ്യതയുണ്ട്.വിമാനം പറപ്പിക്കാനുള്ള ചിലവ്, സ്വാഭാവികമായും പഠിതാവ് വഹിക്കേണ്ടത് കൊണ്ടാണ്, പൈലറ്റ് ലൈസൻസിനുള്ള ചെലവ് ദശലക്ഷ കണക്കിലേയ്ക്ക് വർദ്ധിക്കുന്നത്.
അടിസ്ഥാന യോഗ്യത:
പ്ലസ്ടു വാണ് അടിസ്ഥാനയോഗ്യത. അപേക്ഷാർത്ഥിയ്ക്ക്
പ്ലസ്ടുവിന്, ഫിസിക്സ് മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം.
ചെലവില്ലാതെയും പൈലറ്റാകാം:
പണച്ചെലവില്ലാതെയും
പൈലറ്റാവാനുള്ള സാധ്യത, വ്യോമസേനയുമായി ബന്ധപ്പെട്ടുണ്ട് .അങ്ങിനെ ലൈസൻസ് ലഭിക്കാനുള്ള പ്രധാനമാർഗ്ഗമാണ് NDA വഴി എയർഫോഴ്സിൽ പൈലറ്റ് ഓഫീസറായി പ്രവേശിക്കുകയെന്നത്.പൈലറ്റ് പരിശീലന ചിലവ് മുഴുവൻ വ്യോമസേന ലഭിക്കും.എന്നാൽ നിശ്ചിത വർഷക്കാലം നിർബന്ധ സേവനം, സേനയിൽ ചെയ്യേണ്ടതുണ്ട്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം, അവർക്ക് കൊമ്മേഴ്സ്യൽ പൈലറ്റിന്റെ തിയറി പരീക്ഷ പാസായി CPLഎടുക്കാവുുന്നതാണ്. വ്യോമസേനയിൽ നിന്നു വിരമിക്കുമ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ നിശ്ചിത മണിക്കൂർ വിമാനം പറപ്പിച്ച കാര്യംം സൂചിപ്പിച്ചിരിക്കുന്നതു കൊണ്ട്, വീമാനം പറപ്പിക്കൽ പരിശീലനത്തിൽ നിന്ന് സ്വാഭാവികമായും ഒഴിവാക്കും.
കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിനപ്പുറത്തേക്ക് ഒരോ രാജ്യങ്ങളിലേയും ഏവിയേഷൻ അതോറിറ്റികൾ വ്യത്യസ്ഥ സീരീസിലുള്ള വിമാനങ്ങൾ ഓടിക്കാനുള്ള പരിചയം കൂടി പരിഗണിക്കും. അതു കൊണ്ട് വ്യത്യസ്ഥ സീരീസിലുള്ള ബോയിങ്ങുകൾ , എയർ ബസുകൾ എന്നിവ പറപ്പിക്കുന്നതിനുള്ള പരിശീലനം കൂടി ലഭ്യമാക്കേണ്ടതുണ്ട്.
ഈ പരിശീലനത്തിന്ന് ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയിൽ അവസരമുണ്ട്. ഇതു പല വിദേശ രാജ്യങ്ങളിലും പൈലറ്റ് പരിശീലനം നൽകുന്ന മികച്ച അക്കാദമികളുമുണ്ട്.
രാജ്യത്തെ പ്രധാന പൈലറ്റ് ട്രയിനിങ് സ്ഥാപനങ്ങൾ
1.Indira Gandhi Rashtriya Uran Academy, Airfield, Fursatganj,
Rai Bareilli, Uttar Pradesh 229302
2.National Flying Training Institute, Airport Authority of India, Birsi Airport, Paraswada, Gondia, Maharshtra- 441614
3.Chimes Aviation Academy,
Dhana Airstrip, PO Dhana, District Sagar, Madhya Pradesh- 470228, India
4.Carver Aviation Academy,
14A/16, Ground Floor, Shreeji Sadan Chs. Ltd., Opp. Saraswat Bank, S V Sovani Path, Girgaum, Mumbai – 400004.
5.Government Aviation Training Institute (GATI),
Near Old Terminal Building, Biju Patnaik International Airport, Bhubaneswar- 751020 (Odisha)
6.Orient Flight School,
1/40 – 9, Mount Poonamallee Road, St.Thomas Mount, Chennai – 600016, Tamil Nadu, India
7.Ahmedabad Aviation and Aeronautics,AAA Hangar, S.V.Patel International Airport
Ahmedabad-380003. Gujarat(India)
8.Rajiv Gandhi Aviation Academy,
1-11-301/3, AU Reddy Towers, Near ICICI Bank, Gagan Vihar Colony, Adjacent to Begumpet Airport, Begumpet,Hyderabad – 500 016 Telengana, India
9.Flytech Aviation Academy,
Plot no. 24, Arunodya building, Paigah building, S.P. Road, Secunderabad, Hyderabad- 500003, T.S., India
10.The Madhya Pradesh Flying Club, State Hanger, Raja Bhoj Airport, Madhya Pradesh 462036
II.കരയിലുമുണ്ട്; പൈലറ്റ് - ലോക്കോ പൈലറ്റ് :
വീമാനം പറത്തുന്ന വൈമാനികനെ പൈലറ്റ് എന്നു വിളിക്കുന്നതു പോലെ, തീവണ്ടിയോടിപ്പിക്കുന്നയാളെയാണ് ലോക്കോ പൈലറ്റ് എന്ന് വിളിക്കുന്നത്. നേരെത്തെ പുരുഷ കേന്ദ്രീകൃത ജോലിയായിരുന്നു, ലോക്കോ പൈലറ്റിന്റേതെങ്കിലും, ഇപ്പോൾ സ്ത്രീകളടക്കം ശോഭിയ്ക്ക്ക്കുന്ന ഒരു ജോലി മേഖലയായി, ലോക്കോ പൈലറ്റിന്റേത് മാറിക്കഴിഞ്ഞു.മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യുന്നതിനുള്ള ശാരീരിക ക്ഷമതയും നിശ്ചിത കാഴ്ചശക്തിയുള്ള നിർദ്ദിഷ്ട യോഗ്യതക്കാർക്ക് അപേക്ഷിക്കാം.
അടിസ്ഥാന യോഗ്യത:
റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ജോലിക്കപേക്ഷിക്കാൻ, മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി നിർബന്ധമായും വേണം. ഒപ്പം, നിശ്ചിത ട്രേഡിൽ, എൻ.സി വി.ടി/എസ്.സി.വി.ടി അംഗീകൃത, ഐ.ടി.ഐ. യോഗ്യത ഉണ്ടാവണം. അല്ലെങ്കിൽ,
ആ ട്രേഡിലെ 'കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റീസ്ഷിപ്പ്' യോഗ്യതയുള്ളവരേയും പരിഗണിക്കും. നിർദിഷ്ട വിഷയങ്ങളിൽ എ.ഐ.സി.ടി. ഇ. (ഓൾ ഇന്ത്യ കൗൺസിൽ ഫോർ
ടെക്നികൽ എജ്യുക്കേഷൻ)അംഗീകൃത ഡിപ്ലോമ ഉള്ളവർക്കും റെയിൽവേ നോട്ടിഫിക്കേഷൻ വരുമ്പോൾ അപേക്ഷിക്കാവുന്നതാണ്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന മൽസര പരീക്ഷയ്ക്കും ഇന്റർവ്യൂവിനും ശേഷമാണ് നിയമനം.
ഏതൊക്കെ ട്രേഡുകാർക്ക് ലോക്കോ പൈലറ്റാകാം:
നിശ്ചിത ട്രേഡിൽ, എൻ.സി വി.ടി. (നാഷണൽ കൗൺസിൽ ഫോർ
വൊക്കേഷണൽ ട്രയിനിങ് )
/എസ്.സി.വി.ടി ( സ്‌റ്റേറ്റ് കൗൺസിൽ ഫോർ
വൊക്കേഷണൽ ട്രയിനിങ് )
അംഗീകൃത, ഐ.ടി.ഐ. യോഗ്യതയുള്ളവർക്കും എഞ്ചിനീയറിംഗ്
ഡിപ്ലോമ ഉള്ളവർക്കുമാണ്,
ലോക്കോ പൈലറ്റാവാൻ അവസരം.
ഇലക്ട്രീഷ്യൻ/ ഇലക്‌ട്രോണിക്സ് മെക്കാനിക്/ ഫിറ്റർ/ ഹീറ്റ് എഞ്ചിൻ/ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് /മെഷിനിസ്റ്റ് / മെക്കാനിക് ഡീസൽ/മെക്കാനിക് മോട്ടോർ വെഹിക്കിൾ/മിൽ റൈറ്റ് മെയിൻറനൻസ് മെക്കാനിക് /മെക്കാനിക് റേഡിയോ & ടി വി/റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് മെക്കാനിക്/ട്രാക്ടർ മെക്കാനിക്/ടർണർ/ വയർമാൻ / ആർമേച്ചർ & കോയിൽ വൈൻഡർ എന്നിവർക്കും മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ ഉള്ളവർക്കു
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ നോട്ടിഫിക്കേഷൻ വരുന്ന മുറക്ക് അപേക്ഷിക്കാവുന്നതാണ്.
വിവിധ ഘട്ടങ്ങളിലായി നടക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുേടേയും തുടർന്നു നടക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷയുേടേയും അടിസ്ഥാനത്തിൽ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് തയ്യാറാക്കുന്ന ലിസ്റ്റിൽ നിന്നും
മെഡിക്കൽ ചെക്കപ്പിനും ഇന്റർവ്യൂവിനും ശേഷം അസിസ്റ്റന്റ് ലോക്കോ പൈലറ്റായിട്ടു നിയമനം ലഭിക്കും.തുടക്കത്തിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റായിട്ടാണു നിയമനമെങ്കിലും,
സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ലോക്കോ പൈലറ്റ്, ലോക്കോ സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലേയ്ക്ക് പ്രമോഷനും അവസരമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
പരീക്ഷാപരിശീലനം :
കോഴിക്കോടും തിരുവനന്തപുരവും കേന്ദ്രീകരിച്ച്, റെയിൽവെയിലെ വിവിധ പരീക്ഷകൾക്കുള്ള സ്വകാര്യപരിശീലന സ്ഥാപനങ്ങളുണ്ട്.ഹൈദരാബാദ്, സെക്കന്തരാബാദ് കേന്ദ്രീകരിച്ച്, രാജ്യാന്തര നിലവാരമുള്ള പരിശീലന സ്ഥാപനങ്ങളുമുണ്ട്.
III. ഡ്രോൺ പൈലറ്റ്
വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന
ഡ്രോണുകളെ അവയുടെ ഭാരത്തിന്റേയും ഉപയോഗക്രമത്തിന്റേയും അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. മാത്രവുമല്ല; നമ്മുടെ
രാജ്യത്തു നിശ്ചിത ഭാരത്തേക്കാൾ കൂടുതൽ
(2 കിലോയിൽ കൂടുതൽ) ഭാരമുള്ള ഡ്രോണുകൾ പറത്താൻ റിമോട്ട് പൈലറ്റ് ലൈസൻസ് നിർബന്ധമാണ്. ഡിജിറ്റൽ സ്കൈ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തു തിരിച്ചറിയൽ നമ്പർ നേടിയ ശേഷം മാത്രമേ ഡ്രോണുകൾ പറത്താനാകൂ.എന്നാൽ നാനോ ഡ്രോണുകളും വാണിജ്യേതര ആവശ്യങ്ങൾക്ക് മൈക്രോ (250 ഗ്രാം–2 കിലോ) ഡ്രോണുകളും പറത്താൻ ലൈസൻസ് വേണ്ട.
ലൈസൻസ് നേടുന്നവർക്ക്,
ഡ്രോൺ പൈലറ്റ്, ഫ്രീലാൻസ് ഡ്രോൺ സർവെ & മാപ്പിങ്ങ്,ഡ്രോൺ ഇൻസ്പെക്ഷൻ എന്നീ മേഖലകളിൽ പ്രശോഭിക്കാനാകും.
എല്ലാ മേഖലകളിലും ഡ്രോണുകൾ പറത്താൻ അനുമതിയില്ല.
അവ പറത്താൻ കഴിയുന്ന മേഖലകളെ ഗ്രീൻ, യെലോ,റെഡ് എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.
ഗ്രീൻ മേഖലയിൽ 400 അടി വരെ ഉയരത്തിൽ ഡ്രോൺ പറപ്പിക്കാൻ മുൻകൂർ അനുമതി വേണ്ട. എന്നാൽ
ഈ മേഖലയിലുൾപ്പെടുന്ന വിമാനത്താവളങ്ങളുടെ 8 കിലോമീറ്റർ പരിധിക്കുള്ളിൽ പറത്താനാവില്ല.യെല്ലോ മേഖലയിൽ വിമാനത്താവളങ്ങളുടെ 12 കിലോമീറ്റർ പരിധിക്കു പുറത്ത് പറക്കാം. സുരക്ഷാ പ്രാധാന്യമുള്ള മേഖലകൾ,സമുദ്ര മേഖല എന്നിവയുൾപ്പെട്ട റെഡ് മേഖലയിൽ ഡ്രോൺ ഉപയോഗത്തിനു കർശന നിയന്ത്രണമുണ്ട്.
ലൈസൻസിങ്ങ് പ്രക്രിയ
10–ാം ക്ലാസ് ജയിച്ച,18 നും 60 നും ഇടയിൽ പ്രായമുള്ള അംഗീകൃത കോഴ്സ് പൂർത്തിയാക്കിയവർക്കു കേന്ദ്ര സർക്കാരിന്റെ ‘ഡിജിറ്റൽ സ്കൈ’ എന്ന വെബ്സൈറ്റ് വഴി ലൈസൻസിന് അപേക്ഷിക്കാം. സാധാരണയായി,
10 വർഷത്തേക്കാണ് ലൈസൻസ്. നമ്മുടെ നാട്ടിൽ അസാപ്പ് ആണ്, ലൈസൻസിങ്ങ് പ്രക്രിയക്ക് ആവശ്യമായ പരിശീലനം നൽകുന്നത്. 96 മണിക്കൂർ ദൈർഘ്യമുള്ള എക്സികുട്ടീവ് പ്രോഗ്രാം ഇൻ
മൈക്രോ കാറ്റഗറി ഡ്രോൺ പൈലറ്റ് ട്രയിനിംഗ് ആണ് , അംഗീകൃത കോഴ്സ്. കോഴിക്കോട്ടുള്ള ഗവൺമെന്റ് ഗൺപത് ഹയർ സെക്കന്ററി സ്കൂൾ ഫറൂഖിൽ
42,952/- രൂപ കോഴ്സ് ഫീസ് നൽകി, പഠിക്കാനവസരമുണ്ട്. വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്നവർക്ക്, ഡി.ജി.സി.എ. അംഗീകാരമുള്ള ഡ്രോൺ പൈലറ്റ് ഫ്ലയിംഗ് ലൈസൻസ് നൽകും. കോഴ്സിന്റെ സർട്ടിഫിക്കേഷൻ നടത്തുന്നത്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രോൺസ് ആണ്.
കൂടുതൽ വിവരങ്ങൾക്ക്
ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി.പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശ്ശൂർ
Comments