Foto

പരിശുദ്ധ മാതാവ്‌ ക്രിസ്ത്യന്‍ സംഗീത ആല്‍ബം പുറത്തിറക്കി

പരിശുദ്ധ മാതാവ്‌ ക്രിസ്ത്യന്‍ സംഗീത വീഡിയോ ആല്‍ബം പുറത്തിറക്കി

കൊച്ചി:  പരിശുദ്ധ മാതാവ്‌ ക്രിസ്ത്യന്‍ സംഗീത വീഡിയോ ആല്‍ബം പുറത്തിറക്കി. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംഗീത സംവിധായകന്‍ ബിജിപാലാണ് യൂട്യൂബിലൂടെ ഗാനം റിലീസ് ചെയ്തത്. മാധ്യമ പ്രവര്‍ത്തകന്‍ ടോമി മാത്യു രചിച്ച ഗാനത്തിന് പ്രമുഖ പുല്ലാങ്കുഴല്‍ വിദഗ്ധന്‍ രാജേഷ് ചേര്‍ത്തലയാണ് സംഗീതം നല്‍കിയിരിക്കുന്നത്.ചിത്ര അരുണ്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രമുഖ ക്യാമറാ മാന്‍ അനില്‍ വിജയ് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.രാജേഷ് ചേര്‍ത്തലയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം സംഗീത പ്രേമികളിലേയ്ക്ക് എത്തുന്നത്. രാജേഷ് ചേര്‍ത്തല, ടോമി മാത്യു, ക്യാമറമാന്‍ അനില്‍ വിജയ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Comments

leave a reply

Related News