അർബുദ ബാധയെ തുടർന്ന്, വലതു ശ്വാസകോശത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ, ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം പതിനേഴാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ വത്തിക്കാനിലേക്ക് മടങ്ങി. ഇത് സംബന്ധിച്ചുള്ള വിവരം, വത്തിക്കാൻ പ്രസ് ഓഫീസാണ്, മാധ്യമപ്രവർത്തകർക്ക് നൽകിയത്. ഒക്ടോബർ മാസം പതിനെട്ടാം തീയതി ഞായറാഴ്ച പരിശുദ്ധ പിതാവ് അപ്പസ്തോലിക കൊട്ടാരത്തിലെ ജാലകത്തിൽ നിന്നുകൊണ്ട് പതിവുപോലെ മധ്യാഹ്ന പ്രാർത്ഥന നയിക്കുമെന്നും, പ്രസ് ഓഫീസ് വ്യക്തമാക്കി.
ഒക്ടോബർ 13 ചൊവ്വാഴ്ച, ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യാനായി ജെമെല്ലി ആശുപത്രിയിൽ പ്രവേശിച്ച പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തിനു വേണ്ടി ആഗോള കത്തോലിക്കാ സഭയും, പൊതുസമൂഹവും ഓരോ ദിവസവും പ്രാർത്ഥനകൾ നടത്തിവന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ ആരോഗ്യ വാർത്തകൾ സത്യസന്ധമായി പൊതുജനങ്ങളെ അറിയിച്ച മാധ്യമപ്രവർത്തകർക്ക് പാപ്പാ നന്ദിയർപ്പിച്ചിരുന്നു.
പാപ്പായുടെ സൗഖ്യത്തിനു വേണ്ടിയുള്ള ആശംസകൾ നേർന്നു കൊണ്ട്, വത്തിക്കാൻ മാധ്യമ പ്രവർത്തകരും, പാപ്പായ്ക്ക് ഒരു കുറിപ്പ് അയച്ചിരുന്നു. പാപ്പായുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ, വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിലെ ആരോഗ്യ-ശുചിത്വ ഡയറക്ടറേറ്റിന്റെ ഡയറക്ടർ ഡോ. ലൂയിജി കാർബോണെയും, ശസ്ത്രക്രിയ നടത്തിയ പ്രൊഫ. സ്തേഫനോ മർഗരിത്തോറയും ചേർന്നാണ് അറിയിച്ചത്.









.jpeg)
Comments