Foto

ജെമെല്ലി ആശുപത്രിയിൽ വിശുദ്ധ കുർബാന അർപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ; ആരോഗ്യനിലയിൽ പുരോഗതി

കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ജെമെല്ലി ആശുപത്രിയിൽ തുടരുന്ന ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ 16 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ആശുപത്രിയുടെ പത്താം നിലയിൽ ഒരുക്കിയ ഹാളിൽ വിശുദ്ധ ബലിയർപ്പിച്ചുവെന്നും, അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നുവെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. വിശുദ്ധ ബലിയർപ്പണത്തിന്റെ സമയത്ത് ജോലിയിലല്ലാതിരുന്ന ജെമെല്ലി ആശുപത്രിയിലെ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ജീവനക്കാർ എന്നിവരും, വത്തിക്കാൻ ജെൻഡാർമറി അംഗങ്ങൾ എന്നിവരും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. ബലിമദ്ധ്യേ നടത്തിയ പ്രസംഗത്തിൽ, ദുർബലരായ രോഗികൾക്കും തനിക്കും പരിചരണവും ശുശ്രൂഷയും ചെയ്യുന്ന ഏവർക്കും പാപ്പാ നന്ദി പറഞ്ഞു.

വെള്ളിയാഴ്ച്ച രാവിലെ പരിശുദ്ധ പിതാവിന്റെ രക്തപരിശോധന നടന്നുവെന്നും നെഞ്ചിന്റെ എക്സ്റേ എടുത്തുവെന്നും ഡോക്ടർ ലൂയിജി കർബോണെയും പ്രൊഫ. സ്തേഫനോ മർഗരിത്തോറയും നൽകിയ വിവരങ്ങളെ അധികരിച്ച് അറിയിച്ച പ്രെസ് ഓഫീസ്, പരിശുദ്ധ പിതാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് വ്യക്തമാക്കി. പാപ്പായ്ക്ക് ശ്വസനസംബന്ധിയായ ഫിസിയോതെറാപ്പി തുടരുന്നുണ്ടെന്നും ദൈനംദിന പ്രവർത്തനങ്ങൾ തനിയെ ചെയ്യാൻ പാപ്പായ്ക്ക് സാധിക്കുന്നുണ്ടെന്നും വത്തിക്കാൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Comments

leave a reply

Related News