കൊച്ചി: ലോക്ഡൗണിന് ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിമിത പങ്കാളിത്തത്തോടെയും കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ചും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
കോവിഡിന്റെ പ്രത്യാഘാതങ്ങളില്‍പ്പെട്ട് വിഷമിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ രൂപീകരിച്ച കത്തോലിക്കാ കോണ്‍ഗ്രസ് കോവിഡ് ആക്ഷന്‍ ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതോടെ ഇടവകാതലത്തില്‍ കൂടുതല്‍ വിപുലമാക്കും. കോവിഡ് അതിജീവനത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് കത്തോലിക്കാ കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലവും ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിലും വ്യക്തമാക്കി.
Comments