Foto

എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെൻ് കോഴ്സ്; ഇപ്പോൾ അപേക്ഷിക്കാം

സർക്കാർ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്യൂണിറ്റി കോളേജ് ജൂലായിൽ തുടങ്ങുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെൻ് (ഡി.എ.എം.) പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉള്ളവർക്കാണ്, അപേക്ഷിക്കാൻ അവസരം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് പ്ലേസ്മെൻ് ഉറപ്പാണ്.

അപേക്ഷാഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി. ഓഫീസിൽനിന്ന് ലഭിക്കും.ഇതുകൂടാതെ വെബ് സൈറ്റിൽ നിന്ന്  ഡൗൺലോഡ് ചെയ്ത അപേക്ഷാഫോമും ഉപയോഗിക്കാം പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 30 നകം എസ്.ആർ.സി. ഓഫീസിൽ ലഭിക്കണം. 

വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെൻ്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33. 

ഫോൺ 0471 2570471, 9846033009

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും https://srccc.in/download https://srccc.in/

കരിയർ സംബന്ധമായ ചോദ്യങ്ങൾ  ചോദിക്കാം: ഡോ. ഡെയ്സൻ പാണേങ്ങാടൻ  daisonpanengadan@gmail.com 

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ 

Comments

leave a reply

Related News