കെസിസി കേരള സഭയുടെ മുഖം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
കൊച്ചി: കെസിബിസി ശീതകാല സമ്മേളനത്തിന് പാലാരിവട്ടം പി.ഓ.സിയില്‍ തുടക്കമായി.കേരള കാത്തലിക് കൗണ്‍സിലിന്റെയും കെസിബിസിയുടെയും സംയുക്തയോഗം ് കെസിബിസി പ്രസിഡന്റ്കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.കെസിസി കേരള സഭയുടെ മുഖമാണെന്നും എല്ലാവരിലും ഐക്യവും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളും വേണെന്നും അദ്ദേഹം പറഞ്ഞു.യോഗത്തില്‍ കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അനുഗ്രഹപ്രഭാഷണം നടത്തി. ഒരു സിനഡാത്മക സഭയ്ക്കുവേണ്ടി കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. ജേക്കബ് പ്രസാദ് പ്രബന്ധം അവതരിപ്പിച്ചു. 32 കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും യുവജന, സന്ന്യാസ, അല്മായ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
Comments