'അവന്‍ ജനത്തില്‍ എളിയവര്‍ക്ക് വേണ്ടി വാദിക്കട്ടെ,ദരിദ്രരുടെ മക്കളെ രക്ഷിക്കട്ടെ.
ഈ ബൈബിള്‍ വചനം ജീവിത്തതില്‍ പകര്‍ത്തുകയാണ് സിസ്റ്റര്‍ ജോസിയ'
അജി കുഞ്ഞുമോന്‍
ഇടുക്കി: തൊടുപുഴയിലൊരു പാവങ്ങളുടെ അഭിഭാഷകയുണ്ട്. മുട്ടം കോടതിയിലെ അഡ്വ. സിസ്റ്റര്‍ ജോസിയ നിര്‍ധനര്‍ക്ക് വേണ്ടി ഫീസ് വാങ്ങാതെ കേസുകള്‍ നടത്തി എല്ലാവരുടെയും പ്രിയങ്കരിയായ സിസ്റ്റര്‍ ജോസിയ എസ്ഡി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്നെ, ആരോരുമില്ലാത്തവര്‍ക്കും പാവപ്പെട്ടവര്‍ക്കും നിയമസഹായത്തിനായി തന്റെ സമര്‍പ്പിത ജീവിതം മാറ്റിവച്ച് ശ്രദ്ധേയയായ സി. അഡ്വ. ജോസിയ എസ്ഡി ഒരിക്കല്‍ കൂടി എസ്ഡി സന്യാസിനീ സമൂഹത്തിനും സഭയ്ക്കും സന്യസ്തര്‍ക്കും നാടിനും അഭിമാനമായി മാറിയത്.തിരുവനന്തപുരം ലോ കോളേജില്‍ നിന്നും സി. അഡ്വ. ജോസിയ നിയമത്തില്‍ ബിരുദാനന്തര ബിരുദം പഠനം പൂര്‍ത്തിയാക്കുന്നത് കേരള യൂണിവേഴ്സിറ്റിയില്‍ മൂന്നാം റാങ്ക് നേടിക്കൊണ്ടാണ്.തൊടുപുഴ മുട്ടം കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന സിസ്റ്റര്‍. ജോസിയ ഫീസ് കൊടുക്കാന്‍ ഗതിയില്ലാത്തവരുടെ വക്കീലാണ് . ഫീസില്ല വക്കീല്‍ എന്നാണ് സിസ്റ്റിനെ അറിയപ്പെടുന്നത്.ക്രിമിനല്‍, സിവില്‍ കേസുകള്‍ ഒരുപോലെ കൈകാര്യം ചെയ്യുന്ന സിസ്റ്റര്‍ ജോസിയ പാവപ്പെട്ടവരുടെയും, നിയമവും കോടതിയും വശമില്ലാത്തവരുടെയും, അശരണരുടെയും ശബ്ദമായിട്ടാണ് കോടതിയിലെത്തുന്നത് .തിരുവനന്തപുരം ലോ അക്കാദമിയില്‍ പഠിച്ചിറങ്ങിയ സിസ്റ്റര്‍.ജോസിയ മുട്ടം കോടതിയിലെ ആദ്യത്തെ കന്യാസ്ത്രീ വക്കീലാണ്.അരക്ഷിതരും ആലംബഹീനര്‍ക്കുമായുള്ള പ്രവര്‍ത്തനം, നിയമപരമായി അവര്‍ക്ക് കിട്ടേണ്ടത് വാങ്ങി കൊടുക്കണമെന്ന ആഗ്രഹം അഭിഭാഷക ജോലിയിലേക്ക് എത്തിച്ചു. അവന്‍ ജനത്തില്‍ എളിയവര്‍ക്ക് വേണ്ടി വാദിക്കട്ടെ,ദരിദ്രരുടെ മക്കളെ രക്ഷിക്കട്ടെ.ഈ ബൈബിള്‍ വചനം ജീവിത്തതില്‍ പകര്‍ത്തുകയാണ് സിസ്റ്റര്‍ ജോസിയ.
തൊടുപുഴ വെള്ളിയാമറ്റം പടിഞ്ഞാറിടത്ത് ജോണി - അന്നക്കുട്ടി ദമ്പതികളുടെ മകളാണ് സി ജോസിയ. എസ് ഡി സന്യാസിനീ സമൂഹത്തിന്റെ കോതമംഗലം പ്രൊവിന്‍സിലെ ഏക അഡ്വക്കേറ്റാണ് സിസ്റ്റര്‍ ജോസിയ
Comments