Foto

ആലപ്പുഴ രൂപതക്ക്  റാങ്കുകളുടെ തിളക്കം

* നാല് റാങ്കുകൾ നേടിയത് പെൺകുട്ടികൾ

* 3 പേർ 2020ലെ കേരള സർവകലാശാല റാങ്ക് ജേതാക്കൾ

ആലപ്പുഴ : ആപ്പുഴ രൂപതയിലെ ഒറ്റമശ്ശേരി, ചാത്തനാട്, തുമ്പോളി ഇടവകൾ സമർത്ഥരായ മക്കളുടെ പേരിൽ അഭിമാനം കൊള്ളുന്നു. ബിരുദാനന്തര പഠനത്തിൽ 4 പെൺമക്കൾ റാങ്കുകൾ നേടിയാണ് ഇടവകയ്ക്കും സഭയ്ക്കും നാടിനും അഭിമാനം സമ്മാനിച്ചത്.

കെ.അന്ന ജോർജ്

ഒറ്റമശ്ശേരി  കടൽത്തീര ഗ്രാമത്തിൽ  മത്സ്യത്തൊഴിലാളിയായ കുരിശുങ്കൽ ജോർജ് (രാജു) - ലിസമ്മ ദമ്പതികളുടെ മകൾ കെ. അന്ന ജോർജ് എം എസ് ഡബ്ല്യു പരീക്ഷയിൽ ഒന്നാം റാങ്ക് ആണ് കരസ്ഥമാക്കിയത്. രണ്ട് വർഷം മുൻപ് ചേർത്തല എസ് എൻ കോളജിൽ നിന്നും . ബിഎ ഫിലോസഫിയിൽ അന്ന മൂന്നാം റാങ്ക് നേടിയിരുന്നു.

എല്ലായിപ്പോഴും കടലാക്രമണവും അതേ തുടർന്നുള്ള ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ മത്സ്യത്തൊഴിലാളികളുടെ ജീവിതം നേരിൽ കാണുകയും അനുഭവിക്കുകയും ചെയ്തതാണ് എംഎസ്ഡബ്ല്യു പഠിക്കാൻ പ്രേരണയായതെന്ന് അന്ന ജോർജ് പറഞ്ഞു.

ചേർത്തല എസ്എൻ കോളജിൽ

 ഡിഗ്രിക്കു പഠിക്കുമ്പോൾ കോളജിലെ വകുപ്പ് മേധാവിയായിരുന്ന പ്രഫ.ആർ.വി. സൗമ്യയുടെ പ്രോത്സാഹനമായിരുന്നു തിരുവനന്തപുരം ലയോള കോളജിൽ എംഎസ് ഡബ്‌ള്യുവിന്റെ  എൻട്രൻസ് എഴുതാൻ കാരണമായത്.  തന്നേക്കേൾ മികച്ച വിദ്യാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും ലയോള കോളജിന്റെ അന്തരീക്ഷത്തിൽ പഠിക്കാൻ കഴിഞ്ഞതാണ് റാങ്ക് കിട്ടിയതെന്നും അന്ന പറഞ്ഞു. ഫലം അറിഞ്ഞ ദിവസം  തന്നെ ഐഎംഎയുടെ കമ്യൂണിറ്റി പോജക്ട് മാനേജരുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തായിരുന്നതിനാൽ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇന്റർവ്യൂ ഫലം ശനിയാഴ്ച വന്നപ്പോൾ അതിലും വിജയിച്ചു. ഒരു ജോലിയും ഉറപ്പായി.

 

അഭയ റോബിൻസൺ

അഭയ റോബിൻസനും ഒറ്റമശ്ശേരിയുടെ മുത്താണ്. കൊച്ചിൻ കുഫോഴ്‌സിൽ നിന്നും എം എസ് സി മൈക്രോ ബയോളജിയിൽ ഒന്നാം റാങ്കാണ് അഭയ കരസ്ഥമാക്കിയത്. ചേർത്ത സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലും അർത്തുങ്കൽ സ്‌കൂളിലും ആയിരുന്നു പഠനം. പിന്നീട് തിരുവനന്തപുരം ഓൾസെയ്ന്റസ് കോളജിൽ  ബിരുദം. മത്സ്യത്തൊഴിലാളിയായ റോബിൻസൺ - മേരി മേബിൾ ദമ്പതികളുടെ മകളാണ് അഭയ. റാങ്ക് ജേതാവിന്  താൽക്കാലികമായി ഒരു ജോലിയും ലഭിച്ചു. എങ്കിലും ചെന്നൈയിൽ ഗവേഷണത്തിന് തയാറെടുക്കുകയാണ് അഭയ. ഐടിഐക്ക് പഠിക്കുന്ന സഹോദരനുണ്ട്.

 

ചൈതന്യ അലക്‌സ്

ചാത്തനാട് ഇടവകയിൽ കുരിശുങ്കൽ വീട്ടിൽ എക്‌സൈസ് പ്രിവന്റീവ് ഓഫിസർ കെ.എസ്. അലക്‌സ് - ആലപ്പുഴ കലക്ടറേറ്റിൽ ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫിസർ പി.വി. ഷേർളി ദമ്പതികളുടെ  മകൾ ചൈതന്യ അലക്‌സ്  2020 ലെ കേരള സർവകലാശാല ഇക്കണോമിക്‌സ് എംഎ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. ചേർത്തല സെന്റ് മൈക്കിൾസ് കോളജിൽ ആയിരുന്നു പഠിച്ചത്. സെന്റ് ജോസഫ്‌സ് സ്‌ക്കൂളിൽ നിന്നും പ്ലസ് ടു പാസ്സയ ശേഷം എസ്ഡി കോളജിൽ ബിഎ ഇക്കണോമിക്‌സ് ബിരുദമെടുത്തു. റിസർച്ചാണ് ലക്ഷ്യം. അനുജത്തി മെറീന അലക്‌സ് മണ്ണൂത്തി കാർഷിക സർവകലാശാലയിൽ ബി എസ് സി മൂന്നാം വർഷ വിദ്യാർത്ഥിയാണ്.

 

ഡാരിയ ദാസ്

ബി എസ് സി  കെമിസ്ട്രിക്ക് 4-ാം റാങ്ക് നേടിയപോൾ എം എസ് സി ക്ക് ഇതിനേക്കാൾ നല്ലൊരു ഫലം സാരിയ ദാസ്  സ്വപ്നം കണ്ടു. എം എസ് സി ക്ക് 2-ാം റാങ്കിന് ഉടമയായ പ്പോൾ ഡാരിയ ദാസ് പറയുന്നു - കഠിനാധ്വാനത്തിനു ഫലമുണ്ടായി.

ഇ എസ് ഐ ആശുപത്രി സൂപ്രണ്ടായി വിരമിച്ച തുമ്പോളി പള്ളിപ്പറമ്പിൽ യേശുദാസ് - സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്‌കൂൾ അധ്യാപിക കെ.എ. അന്നമ്മ ദമ്പതികളുടെ മകളാണ് സാരിയ ദാസ് . ഡാൻസിലും പ്രസംഗത്തിലും സമർഥയായ ഡാരിയ ആലപ്പുഴ മാതാ സെൻട്രൽ സ്‌ക്കൂളിലും സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്‌കൂളിലും ആയിരുന്നു സ്‌കൂൾ , പ്ലസ് ടു പഠനം. ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജിൽ നിന്നും ബി എസ് സി കെമിസ്ട്രിയിൽ 4-ാം റാങ്ക് നേടി. തിരുവനന്തപൂരം മാർ ഇവാനിയോസ് കോളജിൽ നിന്നാണ് എം എസ് സി ക്ക് രണ്ടാം റാങ്ക് കരസ്ഥമാക്കിയത്.

ആര്യാട് ഗവ.കോളജിൽ ബി എഡിന് ചേർന്ന ഡാരിയായ്ക്ക് അമ്മയെപ്പോലെ അധ്യാപന വഴിയാണ് ഇഷ്ടം . അതോടൊപ്പം ഗവേഷണവും നടത്തണം -ഡാരിയ പറഞ്ഞു. അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായ ഡെറിക് സഹോദരനാണ്.

 

Comments

leave a reply