ശരീരഭാരം കുറയ്ക്കണോ? ആന്റിഓക്സിഡന്റ് ഭക്ഷണം ശീലമാക്കൂ, നിരവധി ഗുണങ്ങള്‍
അമിത ശരീരഭാരവും കൊഴുപ്പും കുറയ്ക്കുന്നതിന് ആന്റിഓക്സിഡന്റുകള്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഏതൊക്കെയാണ് ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണളെന്നുനോക്കാം...
ആന്റിഓക്സിഡന്റ് അടങ്ങിയ പാനീയമാണ് ഗ്രീന്‍ ടീ. കാറ്റെച്ചിന്‍ എന്ന ആരോഗ്യകരമായ സംയുക്തം ഗ്രീന്‍ടീയില്‍ അടങ്ങിയിട്ടുണ്ട്. കാറ്റെച്ചിന്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ക്യാന്‍സര്‍ പ്രതിരോധ ഘടകങ്ങളും പൊട്ടാസ്യവും ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്.
വെജിറ്റബിള്‍ ജ്യൂസുകളില്‍ ആന്റിഓകിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട,് കാരറ്റ,് തക്കാളി, പച്ച ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വിറ്റാമിനുകളും ധാതുക്കളും ശരീരത്തില്‍ എത്തിക്കുന്നതിനും ജലാംശം നിലനിര്‍ത്തുന്നതിനും പച്ചക്കറികള്‍ സഹായിക്കുന്നു.
കശുവണ്ടി, നിലക്കടല, ബദാം തുടങ്ങിയ നട്സുകള്‍ ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. ദിവസവും ഒരുപിടി നട്സ് കഴിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം, അകാലമരണം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും നട്സ് സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
വിറ്റാമിനുകളും ധാരാളം ധാതുക്കളും അടങ്ങിയതാണ് പര്‍പ്പിള്‍ കാബേജ്. വിറ്റാമിന്‍ സിയും അടങ്ങിയ പര്‍പ്പിള്‍ കാബേജ് ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു.
ഏറ്റവും ജനപ്രീതി നേടിയ ആന്റി ഓക്സിഡന്റാണ് ബ്ലൂബെറി.
സലേഷ് മെറിൻ

Comments