ലൗദാത്തോ സി പ്രസ്ഥാനത്തിൽ പങ്കാളികളാകാൻ നിരവധി സംഘടനകൾ
വത്തിക്കാൻ: കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി ഭൂമിയെന്ന പൊതുഭവനത്തെ സംബന്ധിച്ച ചാക്രികലേഖനത്തിന്റ പേര് സ്വീകരിച്ചുകൊണ്ടുള്ള ഒരു ആഗോള പ്രസ്ഥാനത്തിന് ജൂലൈ 29നു തുടക്കമായി.
ഫ്രാൻസിസ് പാപ്പയുടെ 'കർത്താവേ അങ്ങേയ്ക്കു സ്തുതി' (ലൗദാത്തോ സി) എന്ന പേരിലുള്ള ചാക്രിക ലേഖനത്തിന്റെ പേരിലാണ് ഇനി കാലവസ്ഥക്കായുളള ആഗോള കാത്തലിക്ക് പ്രസ്ഥാനം അറിയപ്പെടുകയെന്നത് ഈ പ്രസ്ഥാനത്തിന്റെ എക്‌സിക്ക്യൂട്ടീവ് ഡയറക്ടർ തോമസ് ഇൻസ്വാ പറഞ്ഞു.
-ലൗദാത്തോ സീ - പ്രസിദ്ധീകരിച്ച 2015-ൽ തന്നെയാണ് 17 കത്തോലിക്കാ സഭയുടെയും 12 അക്കാദമിക് സ്ഥാപനങ്ങളുടെയും എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള പൗര സമൂഹങ്ങളുടെ പ്രതിനിധികളുടേയും പങ്കാളിത്തമുള്ള കാലാവസ്ഥയ്ക്കായുള്ള ആഗോള കത്തോലിക്കാ പ്രസ്ഥാനമാരംഭിച്ചത്. ഇന്ന് ഇതേ പ്രസ്ഥാനത്തിൽ 800 പ്രതിനിധികളുണ്ട്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആലോചനകൾക്കു ശേഷമാണ് ഈ പ്രസ്ഥാനത്തിന് - ലൗദാത്തോ സീ - പ്രസ്ഥാനമാക്കി പേര് പുതുക്കിയത്. പലരായി നിർദ്ദേശിച്ച 25 പേരുകളുടെ പട്ടികയിൽ നിന്നാണ് ഈ പേര് തെരഞ്ഞെടുത്തത്.
-ലൗദാത്തോ സി- എന്ന ചാക്രിക ലേഖനം ഗ്രന്ഥശാലകളിൽ സൂക്ഷിക്കുകയല്ല, മറിച്ച് അതിലെ ആശയങ്ങൾ ജീവസുറ്റതാക്കി മാറ്റണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു.
ആത്മാവിനാൽ നയിക്കപ്പെടുന്ന ഒരു പ്രസ്ഥാനമെന്ന നിലയിൽ എല്ലാ ക്രിസ്തീയ സംഘടനകളുടെയും ലോകമെങ്ങുമുള്ള സാധാരണക്കാരായ പ്രവർത്തകരുടേയും പങ്കാളിത്തമാണ് പാപ്പ ആവശ്യപ്പെടുന്നത്. പരിസ്ഥിതിയുടെ സമഗ്രദർശനത്തിലൂന്നിയുള്ള ലൗദാത്തോസി പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് പാപ്പ പ്രത്യേകമായി നന്ദി രേഖപ്പെടുത്തുകയുണ്ടായി.
Comments