അധികാരമോഹവും അവിശ്വസ്തതയും അല്മായ സംഘടനകൾക്ക് ആപത്തെന്ന് പാപ്പ
വത്തിക്കാൻ സിറ്റി : സഭയിലെ അല്മായ സംഘടനകൾ, അവരുടെ ശുശ്രൂഷിക്കാനുള്ള വിളിയെക്കുറിച്ച് ബോധവാന്മാരാകണമെന്ന് ഫ്രാൻസിസ് പാപ്പ ഓർമ്മിപ്പിച്ചു.
അല്മായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിനായുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
കോവിഡ് മഹാമാരിയുടെ നാളുകളിൽ ദരിദ്ര രാജ്യങ്ങളിൽ പ്രത്യേകിച്ചും എത്രയോ മനുഷ്യരാണ് ദുരിതത്തിലും കെടുതികളിലുമായി കഴിയുന്നത്. നിങ്ങൾ ഈ ദുഃഖിതരെ കണ്ടിട്ടുണ്ട്, സ്പർശിച്ചിട്ടുണ്ട്. അതിനായി ഞാൻ നിങ്ങളോടു നന്ദി പറയുന്നു. നിങ്ങൾ ഒരിക്കലും ഈ പ്രവർത്തനങ്ങൾ അവസാനിപ്പിക്കരുത്. നിങ്ങളുടേത് യഥാർത്ഥത്തിൽ സഭയുടെ ദൗത്യമാണ്. നമ്മുടെ സമൂഹങ്ങളിലെ അരികുവത്ക്കരിക്കപ്പെട്ടവരെ നാം കാണുമ്പോൾ എല്ലാ ദിവസവും നാം അവരുടെ ദാരിദ്ര്യത്തെക്കുറിച്ച് ഓർമ്മിക്കുന്നു; നമ്മുടേതിനെക്കുറിച്ചും -പാപ്പ പറഞ്ഞു. അല്മായ സംഘടനകളുടെ ഫലപ്രദമായ പ്രവർത്തനത്തിന് ഞാൻ രണ്ട് പ്രതിബന്ധങ്ങൾ കാണുന്നു. ഒന്നാമതായി അധികാരമോഹം രണ്ടാമതായി അവിശ്വസ്തത. ദൈവത്തെ ശുശ്രൂഷിക്കുന്നവർ കർത്താവിന്റേതല്ലാത്തതായ കാര്യങ്ങളിൽ ശുശ്രൂഷ ചെയ്യുന്നതായി ചിലപ്പോൾ നാം കാണുന്നു. ഇതൊരു ഇരട്ടത്താപ്പാണ്. സഭയിലെ അംഗമെന്ന നിലയിൽ നാം ഓരോരുത്തരും പരിശുദ്ധാത്മാ വിൽ ശരണപ്പെടേണ്ടവരാണ്. ഏതൊരു സംഘടനയിലും വ്യക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനമുണ്ട്. അതുകൊണ്ട് പരിശുദ്ധാത്മാവിനെ വിവേചിച്ചറിയാനുള്ള കടമ ഭരമേല്പിച്ചിരിക്കുന്നത് സഭയെ ആണ്. ഈ നാളുകളിൽ നമ്മെ ഭരമേൽപ്പിച്ചിട്ടുള്ള അപ്പസ്‌തോലികാധികാരത്തെക്കുറിച്ചും പ്രവാചകപരമായ ദാനങ്ങളെക്കുറിച്ചും നവീകരിക്കപ്പെട്ട നിലയിൽ നിങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്നതിനെപ്പറ്റി നിങ്ങൾക്ക് ബോധ്യം വേണം - പാപ്പ പറഞ്ഞു.
Comments