Foto

ക്രിക്കറ്റ് പ്രേമികളുടെ ഖല്ബിലെ ആശ

 എൻ എസ് വിജയകുമാർ

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ അവസാന സ്ഥാനക്കാരായിരുന്നു രാജസ്ഥാൻ റോയൽസ്. സ്റ്റീവ് സ്മിത്ത് ജോസ് ബട്‌ലർ,ബെൻ സ്‌റ്റോക്ക്‌സ് ജോഫ്ര ആർച്ചർ,സഞ്ജു സാംസൺ തുടങ്ങിയ മികച്ച താരങ്ങളെ അണി

നിരത്തിയിട്ടും രാജസ്ഥാൻ ടീമിന് ഐപിഎൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിഞ്ഞില്ല. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായ ഓസ്‌ട്രേലിയയുടെ മുൻ നായകൻ കൂടിയായ സ്റ്റീവ് സ്മിത്ത് ഒരു നായകനെന്ന നിലയിൽ തിളങ്ങാതെ പോയതും ഐപിഎല്ലിലായിരിക്കും. ഇക്കാരണം കൊïുതന്നെ പുതിയ സീസണിൽ രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റ് ഈ കാര്യത്തിൽ കടുത്ത തീരുമാനം എടുക്കുമോ എന്നതായിരുന്നു ക്രിക്കറ്റ് വൃത്തങ്ങളിൽ ചൂടുപിടിച്ച സംവാദം.

            താര ലേലത്തിനു മുന്നോടിയായി ടീമുകൾ നിലനിർത്തുവാൻ തീരുമാനിച്ച താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോൾ,സ്റ്റീവ് സ്മിത്തുമായുള്ള കരാർ രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റ് അവസാനിപ്പിച്ചു. സ്മിത്ത് ടീമിൽനിന്നു പുറത്തായതോടെ വരുന്ന സീസണിൽ ടീമിനെ നയിക്കുവാൻ പരിചയ സമ്പന്നനായ സഞ്ജു സാംസണിനെയാണ് റോയൽസ് തെരഞ്ഞെടുത്തത്. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ അങ്ങനെ ഒരു മലയാള നായകൻ സഞ്ജുവിൻ അർഹതയ്ക്കുള്ള അംഗീകാരം തന്നെ.

            രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന മൂന്നാമത്തെ ഇന്ത്യനാണ് സഞ്ജു. രാഹുൽ ദ്രാവിഡും അജിൻ ക്യ രഹാനെയും നയിച്ചിട്ടുള്ള ടീമിനെയാണ് ഇനി  സഞ്ജുവിൻറെ നായകത്വത്തിൽ ഐപിഎൽ കാണുക. ഐപിഎല്ലിൽ, 2012ൽ  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കൂടെയാണ് സഞ്ജു കടന്നുവരുന്നത്. ആദ്യ സീസണിൽ കളിക്കുവാൻ അവസരം ലഭിക്കാത്ത സഞ്ജു 2013 സീസണിൽ രാജസ്ഥാൻ റോയൽസുമായി കരാറിലെപ്പിട്ടു. 2013 ഏപ്രിൽ 13ന് തലേന്ന് ആദ്യ ഐപിഎൽ മത്സരത്തിനിറങ്ങിയ സഞ്ജുവിന് പിന്നെ തിരിഞ്ഞുനോക്കേïി വന്നിട്ടില്ല. 2016 രാജസ്ഥാൻ റോയൽസ് രïു വർഷത്തെ വിലക്കിനെ തുടർന്ന് ഐപിഎൽ വിട്ടപ്പോൾ 4.2 കോടി നൽകിയാണ് ഡൽഹി ഡെയർഡെവിൾസ് സഞ്ജുവിനെ തങ്ങളുടെ ടീമിലെത്തിച്ചത്. 2017 ഏപ്രിൽ 17ന് പൂനയിൽ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ പൂനെ സൂപ്പർ ജെയിന്റിനെതിരെയാണ് സഞ്ജു തന്റെ കന്നി ടീ20 സെഞ്ചുറി നേടുന്നത്.

            2018 ജനുവരിയിൽ, വിലക്കു നിർന്ന് രാജസ്ഥാൻ റോയൽസ് ഐപിഎല്ലിലേക്ക് മടങ്ങിവന്നപ്പോൾ സഞ്ജു വീണ്ടും തന്റെ പ്രിയപ്പെട്ട ടീമിലേക്ക് തിരിച്ചെത്തി. 2019  മാർച്ച് 29ന് 55 പന്തിൽ നിന്ന് പുറത്താകാതെ 102 റൺസോടെ രïാമത്തെ  ഐപിഎല്ലിൽ സെഞ്ച്വറി നേടിയ സഞ്ജു ടീമിൽ സ്ഥിരം സാന്നിധ്യമായി. ദുബായിൽ കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽനിന്ന് 375 റൺസോടെ 107 മത്സരങ്ങളിൽ  നിന്നും സഞ്ജു  2584 റൺസ് ഐപിഎല്ലിൽ സ്‌കോർ ചെയ്തിട്ടുï്. 1907 റൺസും സെവൻസ് മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസ് ക്യാപ് അണിഞ്ഞു കൊïാണ് നേടിയിട്ടുള്ളത്. ഐപിഎൽ മത്സരങ്ങളിൽ 2000 റൺസ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് സഞ്ജു.

രാജസ്ഥാൻ റോയൽസിന്റെ പുതിയ ഐപിഎൽ സീസണിലെ നായകനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എക്കാലത്തെയും തന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ടീമാണ് അതെന്ന് പ്രതികരിച്ചത് അതിശയോക്തിയില്ല. കഴിഞ്ഞ 9 സീസണുകളിൽ 7 തവണയും സഞ്ജു പാഡ് കെട്ടിയത് രാജസ്ഥാൻ റോയൽസിന് വേïിയാണ്. രാഹുൽ ദ്രാവിഡ് ഷെയിൻ വാട്‌സൺ, സ്റ്റീവ്‌സ്മിത്ത്, അജിൻക്യ രഹാനെ തുടങ്ങിയ മുൻ നായകർക്കൊപ്പം പ്രവർത്തിക്കുവാനും കളിക്കുവാനും കഴിഞ്ഞ സഞ്ജു ആ പരിചയസമ്പത്ത് നൽകുന്ന ആത്മവിശ്വാസം കുറച്ചുകാണുന്നില്ല. തന്റെ ടീമിനെ കഴിഞ്ഞ സീസണിലെ അവസാന സ്ഥാനത്തു നിന്നും മുന്നിലെത്തിക്കുവാൻ  പ്രതിജ്ഞാബദ്ധനാണ് ഈ  ഇന്ത്യൻ താരം. വെല്ലുവിളികൾ നിറഞ്ഞ സീസണെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് സഞ്ജു തന്നെ പറയുന്നുï്.

 

 കേരള രഞ്ജി ട്രോഫി ടീമിനെ നായകനായ, മുൻ ഇന്ത്യൻ ഡ19 ഉപനായകനായിരിന്നു സഞ്ജു.  2015  ജൂലൈ 19ന് സിംബാബ്‌വെയ്‌ക്കെതിരെയാണ് ആദ്യമായി ടി20 കളിക്കാനിറങ്ങുന്നത്. അവിടുന്നിങ്ങോട്ട് കഴിഞ്ഞവർഷം അവസാനത്തിൽ നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ വരെ നിരവധി തവണ ഇന്ത്യൻ ടീമിൻറെ കൂടെ പര്യടനം നടത്തിയിട്ടുïെങ്കിലും കേവലം ഏഴ്  മത്സരങ്ങളിൽ മാത്രമാണ് ദേശീയ ടീം കുപ്പായമണിയുവാൻ അവസരം ലഭിച്ചിട്ടുള്ളത്.മികച്ച ഫീൽഡർ കൂടിയായ സഞ്ജുവിൻറെ  പ്രകടനം കഴിഞ്ഞ സീലും മറക്കാനാവാത്തതാണ്.

 

 തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ സഞ്ജുവിന് പുതിയ നിയോഗത്തിലൂടെ തന്റെ മികവുതെളിയിച്ച്  ദേശീയ ടീമിൽ ഇടം നേടാൻ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഒരു വെടിക്കെട്ട് ബാറ്റ്‌സ്മാനും കിടയറ്റ ഫീൽഡറുമായ സഞ്ജുവിന് കിട്ടിയിട്ടുള്ള നായകസ്ഥാനം ചുമതലകൾ വർദ്ധിപ്പിക്കുമെങ്കിലും, കളിക്കളത്തിൽ മറ്റുതെളിയിക്കുന്നതിൽ സമ്മർദങ്ങൾ  സൃഷ്ടിക്കുകയില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടറായി മികച്ച വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുയ കുമാർ സംഗക്കാരയുടെ വരവ് സമാനതകളുള്ള സഞ്ജുവിന് തന്റെ പ്രകടനങ്ങൾ മെച്ചപ്പെടുത്തുവാൻ വലിയൊരു മുതൽക്കൂട്ടാകും

Comments

leave a reply