മലയാളികളുടെ സാന്നിദ്ധ്യത്തിൽ വത്തിക്കാൻ ക്രിക്കറ്റ് ടീം ഈ സീസണിലെ എല്ലാ കളികളും വിജയിച്ച് പരമ്പര നേടി.
അത്ലറ്റിക്ക വത്തിക്കാന എന്ന പേരിൽ അറിയപെടുന്ന വത്തിക്കാൻ ക്രിക്കറ്റ് ടീമിന്റെ ഈ സീസണിലെ മത്സരങ്ങൾ ജൂലൈ മൂന്ന് മുതലാണ് സ്പെയിനിൽ നടന്നത്. ലൈറ്റ് ഓഫ് ഫെയ്ത്ത് എന്ന പേരിൽ അറിയപെടുന്ന ഫ്രാൻസിസ് പാപ്പായുടെ ടീമിൽ കൂടുതലും മലയാളികളായ വൈദികരും സെമിനാരിക്കാരുമാണ്. സ്പെയിനിലെ അലികാൻതെ, മുർസിയ, മലാഗ, ഗ്രാനഡ എന്നിവിടങ്ങളിൽ നടന്ന ഈ വർഷത്തെ പര്യടനത്തിൽ എല്ലാ കളികളിലും വത്തിക്കാൻ ടി വിജയിച്ചു.
പര്യടനത്തിൽ ക്രിക്കറ്റ് കളിക്ക് പുറമെ ജയിൽ സന്ദർശനങ്ങളും, ഇടവക സന്ദർശനങ്ങളും, യുവജനങ്ങളുമായ പരിപാടികളും, ഭിന്നശേഷിക്കാരായവരുമായുള്ള കൂടികാഴ്ച്ചകളുമുണ്ടായിരുന്നു. കായിക രംഗത്തിലൂടെ ക്രിസ്തീയ സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന കാഴ്ചപ്പാടിന് സാക്ഷ്യം വഹിക്കാനാണ് ടീമംഗങ്ങളോട് ഫ്രാൻസിസ് പാപ്പ പറഞ്ഞത്. ഈ സിസണിലെ കളികൾ ജൂലൈ 3 മുതൽ ആരംഭിച്ച് 12 വരെയുള്ള പരമ്പരയിൽ നാല് കളികളുണ്ടായിരുന്നു. ഈ സീസണിലെ പരമ്പര നടത്തിയത് യൂറോപ്യൻ ക്രിക്കറ്റ് നെറ്റ്‌വർക്ക് അംഗീകരിച്ചിട്ടുള്ള സ്പെയിനിലെ ആഗ്രുപാച്ചിയോൺ ക്രിക്കറ്റ് അസോസിയേഷനായിരുന്നു (ACE) ആയിരുന്നു.
2014 ആരംഭിച്ച ടീമിനെ ഈ വർഷം ജനുവരി 26 മുതൽക്കാണ് വത്തിക്കാന്റെ ഔദ്യോഗിക ടീമായി പ്രഖ്യാപിച്ചത്. ബ്രിട്ടൻ, അർജന്റീന, കലാബ്രിയ (ഇറ്റലി), കെനിയ, പോർച്ചുഗൽ, മാൾട്ട എന്നീ രാജ്യങ്ങളിലേക്ക് ഇതിനോടകം പാപ്പയുടെ ക്രിക്കറ്റ് ടീം പര്യടനം നടത്തിയിട്ടുണ്ട്. 2018 ൽ ഇംഗ്ലണ്ട് പര്യടനത്തിൽ കളി കാണാനായി എലിസബത്ത് രാജ്ഞി ഗൗണ്ടിൽ ഉണ്ടായിരുന്നു. റോമിലെ പൊന്തിഫിക്കൽ സർവ്വകലാശാലകളിൽ പഠിക്കുന്ന വൈദികരും സെമിനാരിക്കാരും അടങ്ങുന്ന ടീമിൽ ക്യാപ്റ്റനായി ഫാ ബിജോയ് ജോസ് (സിഡ്‌നി),
ഫാ ജോജി കവുങ്ങൽ, (ബിജെനോർ), ഫാ ജോസ് റീച്ചസ് പള്ളോട്ടൈൻ, ഫാ. പോൾസൺ കൊച്ചുതറ (കൊച്ചി), ഫാ.സാന്റോ പുതുമനക്കുന്നത് MCBS, ഫാ. പ്രിൻസ് ആഗസ്റ്റിൻ CSsR, ഫാ. ട്രെജിൻ ക്രിസ്റ്റോ (തൃശൂർ), ബ്ര. മനു തരണിയിൽ (രാജ്‌കോട്ട്),
ബ്ര. അനീഷ് കാമിച്ചേരി,(ചങ്ങനാശ്ശേരി), ബ്ര. റിജോ പ്ലാത്തറ (ഇടുക്കി), ബ്ര. എബിൻ വെട്ടിക്കപ്പിള്ളിൽ OM, ബ്ര. ആകേല ചെന്നിടു സിൽവ (ശ്രീലങ്ക) എന്നിവർ കളിക്കാരായും ടീം മാനേജറായി ഫാ. ഏമൺ ഒ ഹിഗ്ഗിൻസ്സും (അയർലണ്ട്), ടീം പരിശീലകനായി ഡൈൻ മൈക്കിൾ കിർബി (ഓസ്ട്രേലിയ) ഉണ്ട്.
ഈ വർഷം ജനുവരി മാസം മുതൽക്കാണ് ക്രികറ്റ് ടീമിനെ അത്ലറ്റിക്ക വത്തിക്കാനയുടെ ഭാഗമാക്കിയത്. വത്തിക്കാൻ എന്ന കൊച്ചു രാജ്യത്തിന്റെ പാതാകയുടെ നിറമായ മഞ്ഞയാണ് ക്രിക്കറ്റ് ടീം അംഗങ്ങളുടെ ഔദ്യാഗിക വേഷം. ഓസ്‌ട്രേലിയൻ അംബാസഡർ ജോൺ മക്കാർത്തി റോമിലെ മാത്തർ എക്‌ളേസിയേ സെമിനാരി സന്ദർശിക്കാൻ വന്ന് അവിടെയുള്ള സെമിനാരിക്കാരുടെ കളി വീക്ഷിച്ചതിന് ശേഷമാണ് ഇങ്ങനെ ഒരു ടീം ആരംഭിക്കുന്നതിനെ പറ്റി ചിന്തിച്ചതും പിന്നീട് ഏതാനും മാസങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിലെ ആർച്ച്ബിഷപ്പ് കാന്റർബറിയുടെ ഇലവനെതിരെ ഒരു സൗഹൃദ മത്സരം ക്രമീകരിച്ചതും. പര്യടനത്തിൽ വത്തിക്കാൻ ടീം പാസ്റ്ററൽ പ്രോജക്ടുകളും, ജയിൽ, ഇടവക സന്ദർശനങ്ങളുമുണ്ട്.
ഇംഗ്ലണ്ട്, അയർലൻഡ്, ഫ്രാൻസ്, ബെൽജിയം, ജർമ്മനി, ഓസ്ട്രിയ, മാൾട്ട, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ വത്തിക്കാൻ ടീമിന്റെ കൂടെ കളിക്കാനായി റോമിലേക്ക് വന്നിട്ടുണ്ട്. 2015-ൽ റോമിൽ പുരോഹിതരും സെമിനാരിക്കാരും അടങ്ങുന്ന വത്തിക്കാൻ ക്രിക്കറ്റ് ടീം മുസ്ലീം യുവാക്കളുടെ ക്രിക്കറ്റ് ടീമുമായി മത്സരം നടത്തിയിരുന്നു.
ഫാ. ജിയോ തരകൻ
Comments