ജോബി ബേബി,
'Unseen Warfare'എന്ന ക്ലാസ്സിക്കല്‍ കൃതിയിലെ ഒരദ്ധ്യായത്തിന്റെ ശീര്‍ഷകം ഇങ്ങനെയാണ്,''Every temptation is send for our good'.''നമ്മുടെ നന്മയ്ക്കായിട്ടാണ് എല്ലാ പരീക്ഷകളും മുഖാന്തരമാവുക''.വീണുപോയ മനുഷ്യന്റെ പ്രകൃതം ഇപ്പോഴും സ്വയം നീതികരണത്തിന്റെയും മറ്റുള്ളവരെ അംഗീകരിക്കാന്‍ വിമുഖതയുള്ളതും സ്വന്ത മഹത്വം കാംക്ഷിക്കുന്നതുമൊക്കെയാണ്.തന്റെ യഥാര്‍ത്ഥ ആന്തരിക അവസ്ഥയില്‍ നിന്നും അധികമായ വലിയ ബഹുമാനം താനര്‍ഹിക്കുന്നു എന്നമട്ടിലാണ് പലപ്പോഴും നമ്മുടെയെല്ലാം അഹന്ത ഉയര്‍ന്നു നില്‍ക്കുക.ഇതു ശരിക്കും ആത്മീയ പുരോഗതിയിലെ വലിയ തടസ്സമാണ്.അതു കൊണ്ട് പലപ്പോഴും ഈഗോ സെന്ററിക് ആയ നമ്മുടെ ജീവിതത്തെ സര്‍ഗാത്മകമായി പുതുക്കി പണിയുന്നതിന് ദൈവം തന്റെ മനുഷ്യ സ്‌നേഹത്താല്‍ ഇടപെടുന്നു.''വെളിപാടുകളുടെ ആധിക്യത്താല്‍ താന്‍ നിഗളിച്ചുപോകാതിരിക്കേണ്ടതിനു ജഡത്തില്‍ തനിക്കൊരു ശൂലം തന്നിരിക്കുന്നുവെന്ന്'' സെയിന്റ് പോള്‍ പറയുന്നതുമാതിരി.സത്യമായും ദൈവസന്നിധിയില്‍ നിരുപാധികം കീഴടങ്ങുവാന്‍ അവന്റെ കൃപയില്‍ മാത്രം പരമമായി ആശ്രയിപ്പാനും സഹജീവികളോടും കരുണയോടും താഴ്മയോടും പരസ്പരബഹുമാനത്തോടും ഇടപെഴുകുന്നതിനും ഇത് നമ്മെ സഹായിക്കുന്നു.അതു കൊണ്ട് തന്നെ ഇത് ആത്യന്തികമായി നമ്മെ നന്മയിലേക്ക് വളര്‍ത്തുന്നുണ്ട് എന്നുള്ളത് നിസ്തര്‍ക്കമാണ്.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...
Comments