Foto

സ്‌നേഹത്തില്‍ പൊതിഞ്ഞ നോമ്പ്... നോമ്പുകാല ചിന്തകള്‍ ( ദിവസം 44 ) 

ജോബി ബേബി,

അവര്‍ണ്ണനീയമായ മനുഷ്യ സ്‌നേഹം മൂലം ഭൂമിയില്‍ ഇസ്രായേല്‍ ആകുന്ന ആത്മീയ മുന്തിരിത്തോട്ടത്തെ നീ നട്ടുണ്ടാക്കി മോശയുടെ ന്യായപ്രമാണമാകുന്ന വേലിയെ അതിനുചുറ്റും കെട്ടി ന്യായപ്രമാണ ബലികളെ പൂര്‍ണ്ണമാക്കുന്ന അഹറോന്യ ആചാര്യ സ്ഥാനമാകുന്ന ചക്കിനെ അതില്‍ സ്ഥാപിക്കുകയും ചെയ്യ്തു.രഹസ്യകാര്യങ്ങളെ കാണുന്ന ദീര്‍ഘദര്‍ശനമാകുന്ന ഒരു ഉയര്‍ന്ന കോവില്‍ അതില്‍ നീ പണിതു.ഉപദേശങ്ങളാല്‍ അതിനെ സംരക്ഷിക്കാന്‍ ആചാര്യന്മാരായ വേലക്കാരെ ഭരമേല്പിച്ചു.എന്നാല്‍ വിളവുകാലം അടുത്തപ്പോള്‍ ആത്മീയ ഫലങ്ങളെ ശേഖരിച്ചു സര്‍പ്പിപ്പാനായി പ്രവാചകന്മാരെയും തോട്ടക്കാരുടെ അടുക്കലേക്ക് നീ അയച്ചു.എന്നാല്‍ നീ അയച്ച തോട്ടക്കാരില്‍ ചിലരെ അവര്‍ പിടിച്ചടിക്കുകയും ചിലരെ കൊല്ലുകയും ചെയ്യ്തു.പിന്നേയും മുന്‍പിലത്തേക്കാള്‍ അധികം ദാസന്മാരെ നിയമിച്ചു.അവരോടും അവര്‍ അപ്രകാരം ചെയ്തു.എന്നാല്‍ നിന്റെ വാത്സല്യ പുത്രനെക്കണ്ട് ലജ്ജിപ്പാനും അവന്‍ മുഖാന്തരം ഫലങ്ങളെ സമര്‍പ്പിപ്പാനുമായി ഒടുവില്‍ അവരുടെ അടുക്കലേക്ക് നിന്റെ മകനെ നീ അയച്ചു.ഇവന്‍ അവകാശിയെന്ന് അവര്‍ ഗ്രഹിച്ചശേഷം അവനെപ്പിടിച്ചു തോട്ടത്തില്‍ നിന്ന് പുറത്തുകൊണ്ടു പോയി കുരിശില്‍ തറയ്ക്കുകയും കൊല്ലുകയും കബറില്‍ അടയ്ക്കുകയും ചെയ്തു.അങ്ങനെ ഇസ്രായേല്‍ ആകുന്ന ശപിക്കപ്പെട്ട തോട്ടം നല്ല മുന്തിരിപ്പഴങ്ങള്‍ക്ക് പകരം ചീത്തയും നിന്ദ്യവുമായ നടപടികളാകുന്ന കട്ടുമുന്തിരികള്‍ കായ്ച്ചു.തന്മൂലം നീ അതിനെ നശിപ്പിച്ചു.അതിന്റെ വേലി പൊളിച്ചു അതിന് പകരം വിജാതിയരില്‍ നിന്നുള്ള വിശുദ്ധ സഭയായി മഹത്വമുള്ള മുന്തിരിയെ നീ തിരഞ്ഞെടുത്തു നട്ടു.സുവിശേഷ പ്രമാണമാകുന്ന വേലിയതിനു ചുറ്റും കെട്ടി.ആചാര്യസ്ഥാന തലവനെ അലങ്കരിച്ചു.ഉന്നത ഗോപുരമാകുന്ന സ്ലീബായാല്‍ അതിനെ ഉറപ്പിച്ചു.സ്ലീഹന്മാരും,ഇടയന്മാരും,മല്പാന്‍മാരും,അറിയിപ്പുകാരുമായ ഉത്തമതോട്ടക്കാര്‍ മുതല്‍ നിന്റെ ദൈവത്വത്തിനു അനുരൂപങ്ങളായ ആത്മീയ ഫലങ്ങളെ സമര്‍പ്പിപ്പാന്‍ അതവരെ ഏല്‍പ്പിച്ചു.ദൈവമേ നീ പ്രതീക്ഷിക്കുന്ന ആത്മഫലങ്ങളെ നിനക്കായി സമര്‍പ്പിക്കാന്‍ ഈ നോമ്പില്‍ ഇടയാക്കണമേ.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ... 

Comments

leave a reply

Related News