Foto

ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലലിന്റെ നോമ്പ്... നോമ്പുകാല ചിന്തകള്‍ ( ദിവസം 43 )

ജോബി ബേബി,

അസത്യം പറയുന്നവരുടെ വായ് അടയ്ക്കപ്പെടും എന്നാണ് സങ്കീര്‍ത്തനം.എന്നാല്‍ നാം പറയുന്നത് എത്രമാത്രം സത്യസന്ധമായിട്ടാണ്.എന്നാല്‍ നമ്മെപ്പോലെയല്ലാതെ ചില തീഷ്ണവന്മാരായ സത്യവിശ്വാസികള്‍ പറഞ്ഞത് ഓര്‍ക്കുന്നുവോ?തിരുവെഴുത്തിലെ ചില വൈറല്‍ പ്രസംഗങ്ങളാണവ.ഒരാള്‍ പ്രസംഗം ആരംഭിച്ചത് സര്‍പ്പ സന്തതികളെ എന്ന് വിളിച്ചിട്ടാണ്.എന്നാല്‍ മറ്റൊരാളാകട്ടെ ഹാ ബുദ്ധിയില്ലാത്ത ഗലാത്യരെ എന്ന് പറഞ്ഞു.ഈ കരുത്തും കാതലുമാണ് നാം വീണ്ടെടുക്കേണ്ടത്.fake people have an image to maintain real people just don't care എന്നല്ലെ പറയുക.അയല്പക്കത്തെ കൊച്ചിനെ നോക്കി പഠിക്ക് എന്ന പല്ലവി മാറ്റി നീ എന്നെ നോക്കി പഠിക്കു എന്ന് പറയുന്ന കാലത്താകും നമ്മുക്ക് ആഴം ഉണ്ടാവുക.പവിത്രന്റെ ഒരു കവിത നമ്മള്‍ നേരെ ചൊല്ലികേട്ടിട്ടുണ്ട് കവിതയുടെ പേരു ഉത്തരാധുനികം.ഉത്തരാധുനിക കാലത്തെ ഒരു ഉത്തരക്കടലാസാണ് കവിത.''ഗാന്ധിജി ഒരു തപാല്‍ സ്റ്റാമ്പ് ആകുന്നു,എ കെ ജി ഒരു ബസ്റ്റോപ്പ്,ഇ എം സ് ഒരു ഭവന പദ്ധതി,പ്രിയദര്‍ശിനി ഒരു പൊളിഞ്ഞു വീഴാറായ വായനശാല''.ഉത്തരങ്ങളെല്ലാം ശരിതന്നെ ഇങ്ങനെയാണ് സംഗതികളുടെ പോക്കെങ്കില്‍ കുറേക്കാലം കഴിയുമ്പോള്‍ ജീസസ് ഒരു ട്രാവല്‍സും ബുദ്ധന്‍ ഒരു എഞ്ചിനീറിങ് കോളേജോ സെന്റ് ജോര്‍ജ് ഒരു പാമ്പ് പിടുത്തക്കാരനോ ഒക്കെ ആയി മാറും.പരിഭവിക്കരുത്.സത്യത്തിന്റെ മുഖം അത്ര നന്നല്ല ഇങ്ങനെ പോയാല്‍ നമ്മുടെ പെരുന്നാളുകളും പ്രകടനകളുമൊന്നും മനുഷ്യരെ രക്ഷിക്കുമെന്ന് തോന്നുന്നതേയില്ല.നടപടികളുടെ പുസ്തകം ധ്യാനിച്ചെങ്കിലും നമ്മുടെ നടപടികള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്.അപ്പോസ്‌തോലപ്രവര്‍ത്തികളും നമ്മുടെ പ്രവര്‍ത്തികളും തമ്മിലുള്ള വ്യത്യാസം അറിയാനെങ്കിലും.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...

Comments

leave a reply