ജോബി ബേബി,
സഭാപിതാവായ വിശുദ്ധ സിപ്രിയന്റെ(Cypriyan)എഴുത്തുകളില്‍ പരിശുദ്ധ സഭയുടെ മുന്‍കുറിയായിട്ടാണ് ഏദന്‍ തോട്ടത്തിലെ നദികളെ പരാമര്‍ശിക്കുന്നത്.സഭ നിറയെ ഫലവൃക്ഷങ്ങളാല്‍ സമ്പന്നമാണ്.നാല് സുവിശേഷങ്ങളാകുന്ന നാല് നദികളാണ് അവയെ നനയ്ക്കുന്നത്.സഭാജീവിതത്തില്‍ നിന്ന് ആരാധനാ ജീവിതത്തില്‍നിന്നും അകന്നവര്‍ എങ്ങനെയാണ് നനയ്ക്കപ്പെടുക.നിത്യതയ്ക്ക് വേണ്ടിയുള്ള ദാഹം തീര്‍ക്കുന്നതും ഈ ഉറവകള്‍ തന്നെയാണ്.ഒരു കവിതയില്‍ കണ്ടതുപോലെ ഒരു നദിയില്‍ നിന്നും മനുഷ്യന് രണ്ട് പാഠങ്ങള്‍ പഠിക്കാനുണ്ടത്രേ ഒന്ന് പോകുന്ന വഴിക്കെല്ലാം പച്ചപ്പുണ്ടാക്കണം രണ്ട് ഒഴുകുന്ന വഴിയിലെ മൂര്‍ച്ചയുള്ള കല്ലുകള്‍ എല്ലാം നിരന്തര തലോടലാല്‍ മിനുസപ്പെടുത്തണം.നമ്മുടെ ജീവിതം സഞ്ചരിക്കുന്ന വഴികളില്‍ നമ്മെ കണ്ടുമുട്ടുന്നവര്‍ക്കും കേട്ടുമുട്ടുന്നവര്‍ക്കും നാം എത്രമേല്‍ അനുഗ്രഹ സാന്നിധ്യമാകുന്നുണ്ട്.മറ്റൊന്ന് നിരന്തര പരിശ്രമം കൊണ്ട് ഏവരുടെയും ഹൃദയത്തിലെ കൂര്‍ത്ത മുനകള്‍ എല്ലാം മൃദുവാക്കാന്‍ നമുക്ക് കഴിയുമോ?ഒരു പക്ഷേ നമ്മുടെ ഹൃദയം കല്ലിനേക്കാള്‍ മൂര്‍ച്ഛയേറിയതും കടുപ്പമേറിയതായതും കൊണ്ടാകുമോ നമ്മുടെ നാട്ടില്‍ പുഴകള്‍ ചത്തു പൊന്തുന്നത്.അതോ പുഴകള്‍ വറ്റുന്നത് കൊണ്ടാണോ?നമ്മുടെ ഹൃദയങ്ങള്‍ ഇത്രമേല്‍ കഠിനവും കര്‍ശനവും ആകുന്നത്.കുറേക്കൂടി സുവിശേഷ ബദ്ധമായ ഒരു ജീവിതം നമുക്ക് ഉണ്ടാകുന്ന പക്ഷം നമ്മുടെ പ്രകൃതവും നമ്മുടെ പ്രകൃതിയും കുറേക്കൂടി സുന്ദരമാക്കാന്‍ കുറേക്കൂടി നനവുള്ളതാകാന്‍ കുറേകൂടി ആര്‍ദ്രമാകാന്‍ ഇടയുണ്ട് പ്രിയമുള്ളവരേ.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...
Comments