Foto

ഉത്ഥാന പെരുന്നാള്‍ ... നോമ്പുകാല ചിന്തകള്‍ (50 ദിവസം)

ജോബി ബേബി,

പാപാന്ധകാരത്തില്‍ നിന്ന് ഞങ്ങളെ ഉയര്‍ത്തി ശോഭിപ്പിച്ച നീതിയുടെ പ്രശോഭിത നക്ഷത്രമേ സമാധാനത്താലെ വരിക.ദുഃഖിതര്‍ക്കാശ്വാസവും വിലപിച്ചിരിക്കുന്നവരുടെ സന്തോഷവുമേ സ്വാഗതം.മനുഷ്യജാതിയെ പ്രസന്നരാക്കി ചിതറിപ്പോയവരെ കൂട്ടിച്ചേര്‍ത്ത ദിവസമേ സ്വാഗതം.സൃഷ്ടിയുടെ അന്ധകാരത്തെ മായിച്ച കാന്തിയെ സമാധാനത്താലെ വരിക.നിരാശര്‍ക്ക് പ്രത്യാശയും രക്ഷയുമായ ദിവസമേ സമാധാനത്താലെ വരിക.ഭാഗങ്ങളെയും അതിര്‍ത്തികളെയും താങ്ങിയിരി

ക്കുന്ന ഇളകാത്ത തൂണായ ദിവസമേ സ്വാഗതം.ബന്ധിതരുടെ രക്ഷയും സ്വാതന്ത്രിയവുമേ സ്വാഗതം.അന്ധകാരം ക്ഷീണിപ്പിക്കാത്ത പ്രസന്ന പ്രഭാതം അസ്തമനമില്ലാത്ത പകലുമേ സ്വാഗതം.ഞങ്ങളുടെ കപ്പലിനെ ശാന്തി സമുദ്രത്തിലേക്ക് നയിക്കുന്ന പ്രകാശമേ സമാധാനത്താലെ വരിക.രണ്ട് ലോകങ്ങളുടെയും ആരംഭവും അന്ത്യവുമെ സ്വാഗതം.ആദം മൂലം ഞങ്ങള്‍ ധരിച്ച ജീര്‍ണ്ണാവസ്ഥയെ പുതിയ ആദമാകുന്ന നീ മൂലം ഞങ്ങള്‍ നീക്കം ചെയ്യ്തിരിക്കുന്നു.ദൈവമേ നീ മൂലം നിര്‍മ്മിക്കപ്പെട്ട പുതിയ മനുഷ്യന്റെ ജീവിതത്തില്‍ പുതുതായി ഞങ്ങള്‍ ജനിക്കണമേ,ഞങ്ങളുടെ പഴയ സ്ഥിതിയെ ഞങ്ങളില്‍ നിന്നും നീക്കം ചെയ്യേണമേ,നീ മൂലം സകലവും ഞങ്ങള്‍ക്ക് പുതുതാക്കേണമേ.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ... 


 

Comments

leave a reply

Related News