തിരുവനന്തപുരം: താമരക്കുളത്ത് കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചതോടെ, മരണസംഖ്യ നാലായി. അനു(23) ആണ് മരിച്ചത്, അപകടത്തിൽ പരുക്കേറ്റ അനു മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.അനുവിന്റെ പ്രസവശേഷം വ്യാഴാഴ്ച രാത്രി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്.ഓട്ടോ റിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെ എസ് ആർ ടി സി ബസ്സിടിച്ചായിരുന്നു അപകടം .കല്ലമ്പലം കാരൂര്‍കോണത്ത് പണയില്‍ മഹേഷിന്റെയും അനുവിന്റെയും നാല് ദിവസം മാത്രം പ്രായമുള്ള പെണ് കുഞ്ഞ്, അനുവിന്റെ അമ്മ ശോഭ (41), ഓട്ടോ ഡ്രൈവര്‍ കാരൂർക്കോണത്ത് വീട്ടിൽ സുനില്‍ (40 )എന്നിവര്‍ സംഭവദിവസം തന്നെ മരിച്ചിരുന്നു.
ആറ്റിങ്ങലിൽ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് ഓട്ടോയിൽ ഇടിച്ചത്.കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ കൊല്ലം മയ്യനാട് കുട്ടിക്കട താഴത്തുചേരി ജിത്തു ഭവനിൽ വി. അജിത് കുമാറിനെ(50) അപകടവുമായി ബന്ധപ്പെട്ട് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അജിത്തിനെ കോടതി റിമാൻഡ് ചെയ്തു. ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയതായിമോട്ടർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.
Comments