Foto

പെസഹ പെരുന്നാള്‍... നോമ്പുകാല ചിന്തകള്‍ ( 47 ദിവസം )  

ജോബി ബേബി,

ഇന്ന് നാമെല്ലാവരും ശുദ്ധീകരണ പെരുന്നാളും പാപ പരിഹാര പെരുന്നാളും കൊണ്ടാടണം.ആയത് തിന്മയും കൈയ്പ്പുമാകുന്ന  പഴയ പുളിമാവുകൊണ്ടല്ല വെടിപ്പും വിശുദ്ധിയുമാകുന്ന പുളിമാവുകൊണ്ട് ഘോഷിക്കണം.ഇന്ന് പഴമയില്‍നിന്നും പുതുമയിലേക്കും മരണത്തില്‍ നിന്നും മരണമില്ലായ്മയിലേക്കും ദാസ്യവൃത്തിയില്‍ നിന്നും കതൃസ്വതന്ത്ര്യത്തിലേക്കും ആടുകളിലെ കുഞ്ഞാടുകളില്‍ നിന്നും ദൈവത്തിന്റെ കുഞ്ഞാടിലേക്കും മാറ്റം നല്‍കിയ പരിശുദ്ധമായ പെരുന്നാളിനെ നാം ആചരിക്കണം.ഇന്ന് തന്റെ രഹസ്യത്താല്‍ ചിന്നപ്പെട്ടിരുന്നതായി സംസാര ശക്തിയുള്ളതും രക്തമില്ലാത്തതുമായ കുഞ്ഞാടിന്റെ ബലിയില്‍ സീയോന്‍ ദേവാലയത്തില്‍ നിന്ന് രക്തച്ചൊരിച്ചിലും ചാരം വിതറലും നിര്‍ത്തപ്പെട്ടു.മിശിഹാതമ്പുരാനെ നീ ജീവിച്ചിരിക്കുന്നവനും മരിച്ചവനും കൊല്ലപ്പെട്ടവനും ജീവദാദാവുമാണെന്ന് അറിയുന്നു.നിന്റെ പരിശുദ്ധമായ ശരീരത്തിന്റെയും രക്തത്തിന്റെയും ചൈതന്യപ്രദമായ അംഗീകരണത്തിനു ഞങ്ങളെ അര്‍ഹരാക്കേണമേ.സംഹാരകാന്‍ അകത്തു കടന്ന് ജീവകരമായ നിന്റെ കഷ്ടാനുഭവത്തെയും മരണത്തെയും കുറിച്ചുള്ള നിര്‍മ്മല വിചാരങ്ങളാകുന്ന ഞങ്ങളുടെ ആത്മാക്കളിലെ ആദിജാതന്മാരെ നശിപ്പിക്കാതിരിക്കാനായിട്ട് അവനില്‍ നിന്ന് ഞങ്ങള്‍ രക്ഷപ്പെടുമാറാകേണമേ.വിനയമാകുന്ന അരക്കച്ച കെട്ടിയും സമാധാനമാകുന്ന ചെരുപ്പിട്ടും നിന്റെ ജയമുള്ള സ്ലീബായാകുന്ന വടിയെ അവലംബിച്ചും അതിനെ ഭക്ഷിപ്പാനും ഞങ്ങളെ അര്‍ഹരാക്കേണമേ.സത്യ ഉപ്പ് ചേര്‍ത്ത് സ്‌നേഹാഗ്‌നിയില്‍ വറുത്തു നിഷ്‌കളങ്കമായ സത്യ വിശ്വാസത്താല്‍ യാതൊരു സംശയവും കൂടാതെ ഞങ്ങള്‍ അതിനെ കൈകൊള്ളുമാറാകേണമേ.സകല പഴക്കത്തില്‍ നിന്നും ഒഴിഞ്ഞു നിത്യവും പുതുതായി നിന്നെ ഭക്ഷിപ്പാനും നിന്റെ രാജ്യത്തില്‍ പുതുതായി നിന്നെ പാനം ചെയ്യുവാനും ഞങ്ങളെ അര്‍ഹരാക്കേണമേ.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...


 

Comments

leave a reply

Related News