Foto

മൗനം പൂകേണ്ട നോമ്പ്... നോമ്പുകാല ചിന്തകള്‍ ( ദിവസം 40 )    

ജോബി ബേബി,

ശരിക്കും ദൈവത്തെപ്പോലും തെറ്റിധരിക്കുന്ന സന്ദര്‍ഭങ്ങള്‍ മനുഷ്യ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ദൈവജനമായ ഇസ്രായേല്‍ പോലും അവരുടെ നായകനായ മോശയെ കുറഞ്ഞസമയത്തേക്ക് കാണാതെ വന്നനേരം എത്രപെട്ടെന്നാണ് അവര്‍ക്കിഷ്ടപ്പെട്ട ഒരു ദൈവത്തെ രൂപപ്പെടുത്തുന്നത്.ആത്യന്തിക സത്യത്തിലേക്കുള്ള ഉണര്‍വിനായി നമ്മെ പാകപ്പെടുത്തുന്ന ഒരു ദൈവത്തെക്കാള്‍ പലപ്പോഴും നമ്മുടെ നുണകള്‍ കൊണ്ട് നാം പാകപ്പെടുത്തിയ ഒരു ദൈവത്തിലാണ് നമുക്ക് വിശ്വസിക്കാന്‍ കൂടുതലിഷ്ടം.ഒരു പക്ഷേ ഇത്തരം തെറ്റായ ധാരണകളെ പൊളിച്ചടുക്കുക കൂടെയാണ് നോമ്പുകാലം നമ്മോട് ചെയ്യുന്നത്.ഉത്തമഗീത വ്യാഖ്യാനത്തില്‍ ഗ്രിഗറി നീസ(Gregory of Nyssa)പറയുന്നത് പോലെ 'every concept grafted by mind becomes an obstacle because those who search'ഭാവനധീതമായ യാഥാര്‍ത്യത്തിലേക്കാണ് വരേണ്ടത്.ഇതിനെ ആന്തരികനിശ്ശബ്ദത(Interior silence)അല്ലെങ്കില്‍ tranquillity എന്നൊക്കെ വിശേഷിപ്പിക്കുന്ന തപസ്സ പാരമ്പര്യം പൗരസ്ത്യ സഭയിലുണ്ട്.മൗനം,സംയമം എന്നൊക്കെ അര്‍ത്ഥ പരിധിയില്‍ വരുന്ന മിസ്റ്റിയോണ്‍ എന്ന വാക്കുമായി ബന്ധപ്പെട്ട് മിസ്റ്റിസിസം ,Mystery എന്ന പദങ്ങളൊക്കെ അടുത്തിരിക്കുന്നു എന്ന നിരീക്ഷണം ഈ യോഗാത്മക അന്വേഷണത്തിന്റെ നോമ്പ് കാലത്തിലും പ്രസക്തിയെ കുറേകൂടി ആഴത്തില്‍ ബോധ്യപ്പെടുത്തുന്നു.സത്യമായും കുറേയൊക്കെ തന്നെത്തന്നെ ശ്രദ്ധിച്ചു നോക്കാനും കേള്‍ക്കാനും പറ്റുന്ന വിധത്തില്‍ മൗനമണിക്കൂറുകള്‍ സ്വയം ജീവിതത്തില്‍ ഉണ്ടാകുന്ന പക്ഷം മനുഷ്യരെക്കുറിച്ചു മാത്രമല്ല പ്രിയമുള്ളവരെ ദൈവത്തെക്കുറിച്ചു പോലും നാം ചിലപ്പോള്‍ പുലര്‍ത്തിപ്പോരുന്ന ചില തെറ്റിദ്ധാരണകളും നീങ്ങിപ്പോയേക്കാം.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...

Comments

leave a reply